കുറത്തിക്കുടിയില്‍ ചാങ്ങാടത്തില്‍ പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി

അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഒമ്പതു പേരെയും രക്ഷപ്പെടുത്തിയത്. 

0

അടിമാലി :ഇടുക്കിമാമലക്കണ്ടം കുറത്തിക്കുടിയില്‍ ചാങ്ങാടത്തില്‍ അവറുകുട്ടി കുന്ദ്ര പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസികളാണ് ഒഴുക്കില്‍പ്പെട്ടത്.മുളം ചങ്ങാടത്തില്‍ അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഒമ്പതു പേരെയും രക്ഷപ്പെടുത്തിയത്.

അപകടത്തില്‍പ്പെട്ട ഒന്‍പതുപേരെയും രക്ഷപ്പെടുത്തിയതായി ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. എന്നാല്‍ ഉച്ചയോടെയാണ് വിവരം പുറത്തറിയുന്നത്. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി ചങ്ങാടത്തില്‍ പുഴ മുറിച്ചുകടക്കുന്നതിനിടെയായിരുന്നു ചങ്ങാടം മറിഞ്ഞ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. ഒന്‍പതുപേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും സമീപത്തുള്ള കുടികളില്‍ നിന്ന് ആളുകള്‍ എത്തി ഇവരെ രക്ഷപെടുത്തി.പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു.

You might also like

-