അഭിനന്ദിന്റെ വാരിയെല്ലിന് ക്ഷതമേറ്റു ; ശരീരത്തിൽ രഹസ്യ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട്

മിഗ് പോർ വിമാനം തകര്‍ന്ന് പാക് മേഖലയില്‍ പാരച്യൂട്ടില്‍ ഇറങ്ങിയ അഭിനന്ദനെ പ്രദേശവാസികള്‍ അക്രമിച്ചിരുന്നു. ഈ ആക്രമണത്തിലാണ് വാരിയെല്ലിന് പരുക്കേറ്റതെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ശരീരത്തില്‍ രഹസ്യ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാട്ടെല്ലിന്റെ കീഴ്ഭാഗത്ത് മുറിവേറ്റതായി എം.ആര്‍.ഐ സ്‌കാനിംഗില്‍ കണ്ടെത്തിയിട്ടുണ്ട്. വിമാനത്തില്‍ നിന്നും പുറത്തേക്ക് ചാടുന്നതിനിടയിലാകാം ഈ മുറിവുണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്.

0

ഡല്‍ഹി: പാകിസ്ഥാന്‍ പിടിയിലായി വിട്ടയച്ച ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ വാരിയെല്ലിന് പരുക്കേറ്റതായി സൈനിക ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മിഗ് പോർ വിമാനം തകര്‍ന്ന് പാക് മേഖലയില്‍ പാരച്യൂട്ടില്‍ ഇറങ്ങിയ അഭിനന്ദനെ പ്രദേശവാസികള്‍ അക്രമിച്ചിരുന്നു. ഈ ആക്രമണത്തിലാണ് വാരിയെല്ലിന് പരുക്കേറ്റതെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ശരീരത്തില്‍ രഹസ്യ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാട്ടെല്ലിന്റെ കീഴ്ഭാഗത്ത് മുറിവേറ്റതായി എം.ആര്‍.ഐ സ്‌കാനിംഗില്‍ കണ്ടെത്തിയിട്ടുണ്ട്. വിമാനത്തില്‍ നിന്നും പുറത്തേക്ക് ചാടുന്നതിനിടയിലാകാം ഈ മുറിവുണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്.

  Retweeted

ഡല്‍ഹി കന്റോണ്‍മെന്റിലെ സൈനിക ആശുപത്രിയില്‍ അഭിനന്ദിനെ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം അഭനന്ദിനെ വരും ദിവസങ്ങളില്‍ സുരക്ഷാ ഏജന്‍സികല്‍ ഡീബ്രീഫിംഗിന് വിധേയമാക്കും. അഭിനന്ദ് ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കുമെന്നും സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കന്നു.
ബുധനാഴ്ചയാണ് അഭിനന്ദിനെ പാക് സൈന്യം പിടികൂടിയത്. പാക്സ്ഥാന്റെ എഫ് 16 വിമാനം തകര്‍ത്തശേഷമാണ് അഭിനന്ദിന്റെ മിഗ്-21 വിമാനമ തകര്‍ന്നതും അഭിനന്ദന്‍ പാരച്യൂട്ടില്‍ താഴേയ്ക്കിറങ്ങിയതും. പാക് സൈന്യം കസ്റ്റഡിയില്‍ എടുത്ത അഭിനന്ദിനെ വെള്ളിയാഴ്ചയാണ് പാകിസ്ഥാന്‍ ഇന്ത്യയ്ക്കി കൈമാറിയത്

You might also like

-