ഇരുപത്തിയെട്ടു കൊല്ലത്തിനു ശേഷം എ.ആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു

ചെന്നൈയില്‍ ഒരു സ്വകാര്യ പരിപാടിയ്ക്കെത്തിയ റഹ്മാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

0

നീണ്ട ഇടവേളക്ക് ശേഷം സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തിന് സംഗീത സംവിധാനം ഒരുക്കിയാണ് റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ചെന്നൈയില്‍ ഒരു സ്വകാര്യ പരിപാടിയ്ക്കെത്തിയ റഹ്മാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ ഇതു സംബന്ധിച്ച് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അന്തിമമായിരുന്നില്ല.ഇരുപത്തിയെട്ടു കൊല്ലത്തിനു മുൻപ് പുറത്തിറങ്ങിയ മോഹൻലാൽ നായകനായ യോദ്ധയിലാണ് എ.ആര്‍. റഹ്മാന്‍ സംഗീതം നൽകിയത്. എഴുത്തുകാരൻ ബെന്യാമന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ബ്ലസി അതേ പേരില്‍ സിനിമയൊരുക്കുന്നത്.

You might also like

-