മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദി ന് 1 വർഷം തടവ്

പാകിസ്ഥാൻ നിയമപ്രകാരം "നിരോധിത സംഘടന" യിൽ അംഗമായിരുന്നതിന് അദ്ദേഹത്തിന് ആറുമാസം തടവും അനധികൃത സ്വത്തുമായി ബന്ധപ്പെട്ട കുറ്റത്തിന് അഞ്ച് വർഷം തടവും ശിക്ഷ വിധിച്ചത്

0

ഇസ്ലാമബാദ് :ജമാഅത്തുദ്ദവ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ തടവ് ശിക്ഷയ്ക്ക് വിധിച്ച് പാകിസ്താൻ ഭീകര വിരുദ്ധ കോടതി. ലാഹോറിലും ഗുജറൻവാലയിലുമായി രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ 11 വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. രണ്ട് കേസുകളിൽകിഴക്കൻ നഗരമായ ലാഹോറിലെ പകര വിരുദ്ധകോടതിയാണ് ബുധനാഴ്ച സയീദിനെ ശിക്ഷിച്ചത് , അഭിഭാഷകൻ സർക്കാർ അഭിഭാഷകൻ ഇമ്രാൻ ഗിൽ പറഞ്ഞു പാകിസ്ഥാൻ നിയമപ്രകാരം “നിരോധിത സംഘടന” യിൽ അംഗമായിരുന്നതിന് അദ്ദേഹത്തിന് ആറുമാസം തടവും അനധികൃത സ്വത്തുമായി ബന്ധപ്പെട്ട കുറ്റത്തിന് അഞ്ച് വർഷം തടവും ശിക്ഷ വിധിച്ചത്

ഭീകരപ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകിയെന്നതാണ് ഹാഫിസ് സയീദിനെതിരെയുള്ള കേസുകൾ. ഇയാളുടെ കൂട്ടാളിക്കെതിരെയും കോടതി കുറ്റം ചുമത്തിയിരുന്നു. രണ്ട് കേസുകളിലായി അഞ്ചര വർഷം വീതം തടവും 15000 രൂപ പിഴയുമാണ് കോടതി വിധി.മുംബൈ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ ഹാഫിസ് സയീദിനെതിരെ കർശന നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

You might also like

-