മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നു

സ്വപ്ന ജോലിക്കായി മുഖ്യമന്ത്രിയെ കണ്ടെന്ന് സൂചിപ്പിക്കുന്ന, സ്വപ്നയും ശിവശങ്കറും തമ്മിലെ ചാറ്റുകൾ പുറത്ത് വന്നിരുന്നു. 2019ൽ നോർക്കയുടെ കീഴിൽ തുടങ്ങാനിരുന്ന നിക്ഷേപ കമ്പനിയിലേക്ക് എംബിഎ ബിരുദധാരിയെ ആവശ്യമുണ്ടെന്ന് നോർക്ക സിഇഒ ശിവശങ്കർ അടക്കമുള്ളവരുമായുള്ള ചർച്ചയിൽ പറഞ്ഞിരുന്നു. സ്വപനയുടെ പേര് താൻ നിർദ്ദേശിച്ചെന്നും അത് അവരെല്ലാവരും അംഗീകരിച്ചെന്നും നാളെ ഇക്കാര്യം മുഖ്യമന്ത്രിയെ കണ്ട് അറിയിക്കാമെന്നുമാണ് 2019 ജൂലൈ 8 ന് നടത്തിയ ചാറ്റിൽ ശിവശങ്കർ പറയുന്നത്.

0

കൊച്ചി| മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി. രണ്ടാം തവണയാണ് ഇ.ഡി. നോട്ടീസ് അയച്ച് രവീന്ദ്രനെ വിളിപ്പിക്കുന്നത്. ആദ്യം നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. മാധ്യമങ്ങളെ കൈ വീശി കാണിച്ച് ഇഡി ഓഫീസിലേക്ക് സിഎം രവീന്ദ്രൻ പ്രവേശിച്ചു. ലൈഫ് മിഷൻ കേസിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ടാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് . ചോദ്യം ചെയ്യാനായി ഇഡി ഇദ്ദേഹത്തിന് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നു. നിയമസഭ നടക്കുന്നതിനാൽ എത്താനാകില്ലെന്നറിയിച്ച് കഴിഞ്ഞയാഴ്ച സി എം രവീന്ദ്രൻ നോട്ടീസിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് സിഎം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുളള വാട്സ് ആപ് ചാറ്റുകളിൽ രവീന്ദ്രനെപ്പറ്റി പരാമർശങ്ങളുണ്ട്.

സ്വപ്ന ജോലിക്കായി മുഖ്യമന്ത്രിയെ കണ്ടെന്ന് സൂചിപ്പിക്കുന്ന, സ്വപ്നയും ശിവശങ്കറും തമ്മിലെ ചാറ്റുകൾ പുറത്ത് വന്നിരുന്നു. 2019ൽ നോർക്കയുടെ കീഴിൽ തുടങ്ങാനിരുന്ന നിക്ഷേപ കമ്പനിയിലേക്ക് എംബിഎ ബിരുദധാരിയെ ആവശ്യമുണ്ടെന്ന് നോർക്ക സിഇഒ ശിവശങ്കർ അടക്കമുള്ളവരുമായുള്ള ചർച്ചയിൽ പറഞ്ഞിരുന്നു. സ്വപനയുടെ പേര് താൻ നിർദ്ദേശിച്ചെന്നും അത് അവരെല്ലാവരും അംഗീകരിച്ചെന്നും നാളെ ഇക്കാര്യം മുഖ്യമന്ത്രിയെ കണ്ട് അറിയിക്കാമെന്നുമാണ് 2019 ജൂലൈ 8 ന് നടത്തിയ ചാറ്റിൽ ശിവശങ്കർ പറയുന്നത്.പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്.

കോഴ നൽകിയെന്നു വെളിപ്പെടുത്തിയ സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരുമായുള്ള ബന്ധം, ഇടപാടുകൾ തുടങ്ങിയവ അറിയാനാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. നേരത്തേ സ്വർണക്കടത്ത് കേസിൽ മൂന്നുതവണ നോട്ടീസ് അയച്ചപ്പോൾ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് ഹാജരായത്.

You might also like