തമിഴ് നാട്ടിൽ വൈദ്യുതാഘാതമേറ്റ് മൂന്ന് കാട്ടാനകൾ ചെരിഞ്ഞു

കാളിഗൗണ്ടർ കോട്ടയ്ക്ക് സമീപമുള്ള കെന്ദേനഹള്ളി ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ചൊവ്വാഴ്ച മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ കെ. മുരേശന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ കയറിയ അഞ്ച് ആനകളിൽ മൂന്നെണ്ണമാണ് വൈദ്യുതാഘാതമേറ്റ് സംഭവസ്ഥലത്ത് വച്ച് തന്നെ ചരിഞ്ഞത്

0

തമിഴ് നാട് ,ധർമപുരി| തമിഴ് നാട്ടിൽ വൈദ്യുതാഘാതമേറ്റ് മൂന്ന് കാട്ടാനകൾ ചെരിഞ്ഞു. രണ്ട് പിടിയാനകളും ഒരു കൊമ്പനുമാണ് ചരിഞ്ഞത്. ഒപ്പമുണ്ടായ രണ്ട് കുട്ടിയാനകൾ രക്ഷപ്പെട്ടു. തമിഴ് നാട് ധർമപുരി മാറണ്ടഹള്ളിയിലാണ് സംഭവം. വൈദ്യുതാഘാതമേറ്റത് തോട്ടത്തിനു ചുറ്റും സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണെന്നാണ് നി​ഗമനം. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലമുടമ മുരുകേശൻ അറസ്റ്റിലായി

കാളിഗൗണ്ടർ കോട്ടയ്ക്ക് സമീപമുള്ള കെന്ദേനഹള്ളി ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ചൊവ്വാഴ്ച മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ കെ. മുരേശന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ കയറിയ അഞ്ച് ആനകളിൽ മൂന്നെണ്ണമാണ് വൈദ്യുതാഘാതമേറ്റ് സംഭവസ്ഥലത്ത് വച്ച് തന്നെ ചരിഞ്ഞത്.
മൃഗഡോക്ടർ പ്രകാശ് പോസ്റ്റ്‌മോർട്ടം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പാലക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ നടരാജ് പറഞ്ഞു. രണ്ടേക്കർ സ്ഥലത്ത് ചോളം, റാഗി, തെങ്ങ് എന്നിവയാണ് സ്ഥലമുടമ മുരുകേശൻ കൃഷി ചെയ്തിരിക്കുന്നത്. കാട്ടുപന്നികളുടെ ശല്യം തടയാനാണ് വൈദ്യുതി കണക്ഷൻ നൽകിയത്. കർഷകൻ അനധികൃതമായാണോ വൈദ്യുതി കണക്ഷൻ നൽകിയെതെന്ന കാര്യം പരിശോധിക്കുമെന്ന് ഫോറസ്റ്റ് സേലം സർക്കിൾ കൺസർവേറ്റർ പെരിയസ്വാമി പറഞ്ഞു

You might also like

-