നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണം ക്രൈംബ്രാഞ്ച് സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹർജി നൽകിയത്

0

കൊച്ചി| നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹരജി പരിഗണിക്കുന്നതിൽ നിന്നും പിൻമാറിയിരുന്നു.മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹർജി നൽകിയത്. മെമ്മറി കാർഡിലെ ഫയലുകൾ ഏതൊക്കെയെന്നതും ഏത് ദിവസങ്ങളിലാണ് കാർഡ് തുറന്ന് പരിശോധിച്ചത് എന്നതിൽ വ്യക്തത വരുത്തണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

ഫൊറൻസിക് ലാബിൽ നിന്ന് ഒരിക്കൽ പരിശോധിച്ച് റിപ്പോർട്ട് കിട്ടിയിട്ടും വീണ്ടും ഇതേ ആവശ്യം ഉന്നയിക്കുന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയത്.

You might also like