സ്വപ്ന സുരേഷിന്‍റെ ആരോപണത്തിൻ മറുപടി മുന്‍പ് മുഖ്യമന്ത്രി പറഞ്ഞ മറുപടി പങ്കുവെച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്.

13.10.2020 ല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ  ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിരിക്കുന്നത്

0

തിരുവനന്തപുരം | മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണത്തിന്, മുന്‍പ് മുഖ്യമന്ത്രി പറഞ്ഞ മറുപടി പങ്കുവെച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. സ്വപ്ന സുരേഷുമായുള്ള പരിചയമെങ്ങനയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്ന വീഡിയോയാണ് ഓഫീസ് പിആര്‍ഒ മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും തന്നെ അറിയാമെന്നും ക്ലിഫ് ഹൗസിൽ ചർച്ച ചെയ്ത് പലതും നടപ്പിലാക്കിയിട്ടുണ്ടെന്നും ഓർമയില്ലെങ്കിൽ കോടതി വഴി ഓർമിപ്പിക്കാമെന്നുമായിരുന്നു ഇന്നലെ സ്വപ്ന സുരേഷിന്‍റെ വെല്ലുവിളി. ഇതിനുള്ള മറുപടി എന്ന നിലിയിലാണ് മുഖ്യമന്ത്രി മുമ്പ് പറഞ്ഞ മറുപടി ഓഫീസ് പങ്കുവെച്ചത്.

13.10.2020 ല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ  ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിരിക്കുന്നത്. യുഎഇ കോണ്‍സുല്‍ ജനറലിന്‍റെ സെക്രട്ടറിയെന്ന നിലയിലാണ് സ്വപ്‍ന സുരേഷിനെ പരിചയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട് വീഡിയോയില്‍

You might also like

-