നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആശയും കുട്ടികളും രാത്രി മുകൾ നിലയിലാണ് കിടന്നിരുന്നത് എന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോള്‍ ഉല്ലാസ് വീട്ടിലുണ്ടായിരുന്നു. കൂടുതൽ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.

0

പത്തനംതിട്ട | നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനി ആശയാണ് (38 ) മരിച്ചത്. പൂഴിക്കാട്ടെ വസതിയിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് പന്തളത്തെ വീട്ടിലെത്തിയ പൊലീസാണ് ആശയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ മുകൾനിലയിലെ മുറിയിലായിരുന്നു.

ആശയും കുട്ടികളും രാത്രി മുകൾ നിലയിലാണ് കിടന്നിരുന്നത് എന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോള്‍ ഉല്ലാസ് വീട്ടിലുണ്ടായിരുന്നു. കൂടുതൽ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് ഉല്ലാസും കുടുംബവും താമസം മാറിയത്.

You might also like

-