നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി.

വിവാഹ ചെലവിനായി മാറ്റി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

0

നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി. ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിച്ച് എറണാകുളം ഏരുർ അയ്യമ്പിള്ളിക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ വെച്ചാണ് മരട് സ്വദേശിനി അഞ്ജലിയുമായുള്ള വിവാഹം. വിവാഹ ചെലവിനായി മാറ്റി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

നാടിന്റെ ആരോഗ്യമാണ് വലുതെന്ന് മണികണ്ഠന്‍ പ്രതികരിച്ചു. സദ്യയോ മറ്റ് ആഘോഷങ്ങളോ ഇല്ല. എല്ലാവരും സന്തോഷത്തിലും സമാധാനത്തിലുമുള്ള സമയത്താണ് തനിക്കും ആഘോഷിക്കാനാവുകയെന്ന് പറഞ്ഞ മണികണ്ഠന്‍ വിവാഹ ചെലവിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. എം സ്വരാജ് എംഎല്‍എ തുക ഏറ്റുവാങ്ങി.

നാടക വേദികളിൽ സജീവമായിരുന്ന മണികണ്ഠൻ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ഇതിനകം നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തിലും തമിഴിലും ചെയ്തു.

You might also like

-