വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായി നടന്‍ ജോജു ജോര്‍ജ് .,ജോജു മദ്യപിച്ച് പ്രശനമുണ്ടാക്കിയെന്നു കോൺഗ്രസ്സ് , ജോജു മദ്യപിച്ചിട്ടില്ലന്നു വൈദ്ര്യ പരിശോന ഫലം

സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരം കൊണ്ട് എന്താണ് നേടുന്നതെന്നും ജോജു ചോദിച്ചു. പ്രതിഷേധത്തിന് പിന്നാലെ കോൺ​ഗ്രസ് സമരം അവസാനിപ്പിച്ചു

0

കൊച്ചി: ഇന്ധന വിലവർധനക്കെതിരായി കോണ്‍​ഗ്രസിന്‍റെ വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായി നടന്‍ ജോജു ജോര്‍ജ് . സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു ജോര്‍ജ് പ്രതികരിച്ചു. രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരം കൊണ്ട് എന്താണ് നേടുന്നതെന്നും ജോജു ചോദിച്ചു. പ്രതിഷേധത്തിന് പിന്നാലെ കോൺ​ഗ്രസ് സമരം അവസാനിപ്പിച്ചു.

അതിനാടകീയ രംഗങ്ങളാണ് കൊച്ചിയിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ അരങ്ങേറിയത്. ഇന്ധനവിലയ്ക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പരസ്യമായി പ്രതിഷേധിച്ചതോടെ വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. ഗതാഗത കുറുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്തു. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പിന്നാലെ ജോജു ജോര്‍ജിന്‍റെ വാഹനത്തിന്‍റെ ചില്ല് പ്രവര്‍ത്തകര്‍ തകര്‍ത്തു.എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാവിലെ 11 മുതൽ ഒരു മണിക്കൂർ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിച്ചത്. ദേശീയ പാതയിലെ സമരത്തെ തുടർന്ന് നൂറ് കണക്കിന് വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി.ഒടുവിൽ സമരം അവസാനിപ്പിച്ചപോലെ കോൺഗ്രസ്സുകാർ ജോജുവിന്റെ കാറിന്റെ ഗ്ലാസ്സുകൾ കോൺഗ്രസ്സ് പ്രവർത്തകർ അടിച്ചു തകർത്തു

സംസ്ഥാനത്ത് റോഡ് ഉപരോധിച്ചുകൊണ്ടുള്ള സമരം പാടില്ലെന്നാണ് ഹൈക്കോടതി വിധി. ഇത് ലംഘിച്ചുകൊണ്ടാണ് ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകർ സമരം ചെയ്തത്. തന്റെ വാഹനത്തിന് സമീപം കീമോയ്‌ക്ക് കൊണ്ടുപോകുന്ന ഒരു രോഗിയാണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ നിരവധി പേർ തന്റെ വാഹനത്തിന് മുന്നിലും പിന്നിലും ഉണ്ടായിരുന്നു.. ഇതോടെയാണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. തന്റെ പ്രതിഷേധം മൊത്തം കോൺഗ്രസ് പ്രവർത്തകരോടല്ലെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിനിടെ പ്രതിഷേധിച്ച ജോജു ജോർജ്ജിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ് നേതാക്കൾ. ജോജു വനിതാ നേതാക്കളോട് മോശമായി സംസാരിച്ചുവെന്നും അധിക്ഷേപ പരമാർശം നടത്തിയെന്നുമദ്യപിച്ചൻ നടൻ കയർത്തു സംസാരിച്ചതെന്നും കോൺഗ്രസ്സ് നേതാക്കൾ ആരോപിച്ചു . എന്നാൽ രക്ത പരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലന്നു തെളിഞ്ഞു

You might also like