നടൻ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്.

ഐ.സി.യുവിൽ നിന്നും മുറിയിലേക്ക് മാറ്റിയെങ്കിലും വീണ്ടും വെനിറ്റിലേറ്റർ സഹായം വേണ്ടിവന്നിരുന്നു. കാൻസറിനെ വളരെ ശക്തമായി നേരിട്ട് പലർക്കും പ്രചോദനമായ ജീവിതാനുഭവങ്ങൾ അദ്ദേഹം പലപ്പോഴും പങ്കിട്ടിരുന്നു. ഇതിനു ശേഷം സിനിമയിൽ സജീവമാവുകയും ചെയ്‌തു.

0

കൊച്ചി | കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടൻ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. അർബുദരോഗ സംബന്ധിയായ പ്രശ്നങ്ങൾ സങ്കീർണമായതോടെ രണ്ടാഴ്ച മുൻപ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഐ.സി.യുവിൽ നിന്നും മുറിയിലേക്ക് മാറ്റിയെങ്കിലും വീണ്ടും വെനിറ്റിലേറ്റർ സഹായം വേണ്ടിവന്നിരുന്നു. കാൻസറിനെ വളരെ ശക്തമായി നേരിട്ട് പലർക്കും പ്രചോദനമായ ജീവിതാനുഭവങ്ങൾ അദ്ദേഹം പലപ്പോഴും പങ്കിട്ടിരുന്നു. ഇതിനു ശേഷം സിനിമയിൽ സജീവമാവുകയും ചെയ്‌തു.

ഇന്നസെന്റിന്റെ നില വഷളായി വരികയാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അർബുദ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സയിൽ കഴിയുന്ന ഇന്നസെന്റ് ഇപ്പോൾ വെന്റിലേറ്ററിലാണ് .ആദ്യഘട്ടത്തില്‍ അദ്ദേഹം മരുന്നുകളോട് അനുകൂലമായാണ് പ്രതികരിച്ചിരുന്നത്. എന്നാല്‍ ന്യുമോണിയ ബാധിച്ച് നില വഷളാവുകയായിരുന്നു. അണുബാധ വിട്ടുമാറാത്തത് മരുന്നുകള്‍ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയിലായി. മൂന്ന് തവണ കോവിഡ് വന്നതിനാല്‍ പ്രതിരോധ ശേഷിയില്‍ വലിയ കുറവുണ്ട്. ഇതാണ് ന്യുമോണിയ കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.2012-ൽ നോൺ-ഹോഡ്‌കിൻസ് ലിംഫോമയാണെന്ന് അദ്ദേഹം കണ്ടെത്തി. 2015-ൽ അദ്ദേഹം ന്യൂഡൽഹിയിലെ ഓൾ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സ തേടി

You might also like

-