ഇടുക്കിയില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 81വര്‍ഷം തടവ്

നാല് വ്യത്യസ്ത കേസുകളിലാണ് ഇടുക്കി അതിവേഗ കോടതി ഇന്ന് ശിക്ഷ വിധിച്ചത് 2019ല്‍ ഇടുക്കി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഓട്ടോ ഡ്രൈവറായ വിനോദിനെ കോടതി 81 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് ശിക്ഷ.

0

തൊടുപുഴ | ഇടുക്കിയില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 81വര്‍ഷം തടവ്.ഇടുക്കി പോക്സോ അതിവേഗ കോടതിയുടെതാണ് വിധി.പത്തുവയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മറ്റൊരു പ്രതിക്ക് 40 വര്‍ഷം തടവുശിക്ഷയും വിധിച്ചു. നാല് വ്യത്യസ്ത കേസുകളിലാണ് ഇടുക്കി അതിവേഗ കോടതി ഇന്ന് ശിക്ഷ വിധിച്ചത് 2019ല്‍ ഇടുക്കി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഓട്ടോ ഡ്രൈവറായ വിനോദിനെ കോടതി 81 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് ശിക്ഷ.

2019ല്‍ തന്നെ രാജക്കാട്ട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിക്ക് 40 വര്‍ഷം തടവ് വിധിച്ചത്. ആണ്‍കുട്ടിയെ അയല്‍വാസി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.15 വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവും 20,000 രൂപ ശിക്ഷയും വിധിച്ചു. 15കാരിയെ വീടിനകത്തുകയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

-

You might also like

-