ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

ചങ്ങനാശ്ശേരി ഹിദായത്ത് നഗര്‍ പള്ളിപ്പറമ്ബില്‍ ഷാനവാസിന്റെയും ജെബിയുടെയും മകന്‍ അജ്മല്‍ റോഷന്‍ (27), ചങ്ങനാശ്ശേരി ഫിഷ് മാര്‍ക്കറ്റ് ഭാഗത്ത് ഉല്ലാഹയില്‍ അലക്സ്(26), വാഴപ്പള്ളി സ്വദേശി രുദ്രാഷ്(20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്.

0

കോട്ടയം| ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ചങ്ങനാശേരിയിൽ എസ്. ബി കോളേജിന് മുന്നിൽ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. അപകടത്തിൽ ചങ്ങനാശ്ശേരി ഹിദായത്ത് നഗര്‍ പള്ളിപ്പറമ്ബില്‍ ഷാനവാസിന്റെയും ജെബിയുടെയും മകന്‍ അജ്മല്‍ റോഷന്‍ (27), ചങ്ങനാശ്ശേരി ഫിഷ് മാര്‍ക്കറ്റ് ഭാഗത്ത് ഉല്ലാഹയില്‍ അലക്സ്(26), വാഴപ്പള്ളി സ്വദേശി രുദ്രാഷ്(20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്.

എതിര്‍ദിശയില്‍ വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബൈക്കിലും രണ്ടുപേർ വീതമാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തെത്തുടർന്ന് നാലുപേരും റോഡിൽ തെറിച്ചുവീണു. അപകടം കണ്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. റോഡില്‍ വീണ നാലുപേരെയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്ക് അജ്മല്‍ മരിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ പിന്നീട് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പന്ത്രണ്ടരയോടെ രുദ്രാഷും അലക്‌സും മരിച്ചു. അമിതവേഗമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു .

-

You might also like

-