രാജ്യത്ത് ഇന്നും ഒന്നര ലക്ഷത്തിൽ താഴെ കൊറോണ രോഗികൾ.

കഴിഞ്ഞ 24 മണിക്കൂറിൽ 1,059 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

0

ന്യൂഡൽഹി: രാജ്യത്ത് ഇന്നും ഒന്നര ലക്ഷത്തിൽ താഴെ കൊറോണ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിൽ 1,27,952 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളിൽ കഴിഞ്ഞ ദിവസത്തേക്കാൾ 14 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിൽ 1,059 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൊറോണ മരണ സംഖ്യ ഉയർന്ന് തന്നെ നിൽക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ 5,01,114 പേരാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്.

പ്രതിദിന ടിപിആർ 7.98 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,30,814 പേർ രോഗമുക്തരായി. 95.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 13,31,648 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 168.98 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

-

You might also like

-