അഭയ കേസ് വിചാരണക്കെതിരെ :കോടികൾ മുടക്കിയിട്ടും പ്രതികൾക്കു സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി

ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരെ വിചാരണ കൂടാതെ വെറുതെ വിടണമെന്നു പ്രതികൾ നൽകിയ വിടുതൽ ഹർജി തള്ളിക്കൊണ്ട് രണ്ടു പ്രതികളും വിചാരണ നേരിടുവാൻ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ അബ്ദുൾ നസിർ, സുഭാഷ് റെഡ്ഢി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.

0

ഡൽഹി : അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരെ വിചാരണ കൂടാതെ വെറുതെ വിടണമെന്നു പ്രതികൾ നൽകിയ വിടുതൽ ഹർജി തള്ളിക്കൊണ്ട് രണ്ടു പ്രതികളും വിചാരണ നേരിടുവാൻ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ അബ്ദുൾ നസിർ, സുഭാഷ് റെഡ്ഢി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.ഒന്നാം പ്രതി ഫാ. കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർക്കു വേണ്ടി ഹാജരായത് സുപ്രീം കോടതിയിലെ ഏറ്റവും പ്രമുഖ അഭിഭാഷകരായ മുകുൾ റോഹ്‌തഗി, മനു അഭിഷേക് സിംഗ്വി എന്നിവരാണ്.

കോടികൾ മുടക്കിയിട്ടും സുപ്രീം കോടതിയിൽ നിന്നും പ്രതികൾക്കു തിരിച്ചടി കിട്ടിയിരിക്കുകയാണ്‌. പ്രതികൾക്കെതിരെ കോടതിയിൽ CBI കുറ്റപത്രം കൊടുത്തിട്ടും CBI കോടതിയിലും ഹൈക്കോടതിയിലും വിടുതൽ ഹർജി കൊടുത്ത്‌ കഴിഞ്ഞ 10 വർഷമായി പ്രതികൾ വിചാരണ നീട്ടിക്കൊണ്ടു പോകു കയായിരുന്നു. CBI കോടതിയും ഹൈക്കോടതിയും പ്രതികളുടെ വിടുതൽ ഹർജി നേരത്തെ തള്ളിയിരുന്നു. അതിനെതിരെയുള്ള അപ്പീൽ ഹർജിയുമായാണ് പ്രതികൾ സുപ്രീം കോടതിയിൽ എത്തിയത്. ഒടുവിൽ സുപ്രീം കോടതി പ്രതികളെ കൈവിട്ടതോടെ 27 വർഷമായ കേസിന്റെ വിചാരണ തിരുവനന്തപുരം CBI കോടതിയിൽ പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കെതിരെ ഓഗസ്റ്റ് 5 ന് ആരംഭിക്കും.

രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിൽ, നാലാം പ്രതി KT മൈക്കിൾ എന്നീ രണ്ടു പ്രതികളെ വിചാരണ കൂടാതെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഉടൻ അപ്പീൽ നൽകും. അതിനായി ഞാൻ ഇപ്പോൾ ഡൽഹിയിൽ എത്തിയിരിക്കുകയാണ്.1992 മാർച്ച്‌ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

You might also like

-