ഇടത്തുനിന്നു തെരെഞ്ഞെടുപ്പിൽ കൂടുതൽ പുതുമുഖങ്ങൾ രണ്ടുവാത്തവണ മത്സരിച്ചവർക്ക് അവസരമില്ല

രണ്ട് തവണയിൽ കൂടുതൽ തുടർച്ചയായി ജയിച്ചവരെ മത്സരിപ്പിക്കേണ്ടെന്നത് പാർട്ടി നയമാണെന്നും ഇളവ് വേണമെങ്കിൽ മേൽക്കമ്മിറ്റി തീരുമാനിക്കുമെന്നും

0

‘തിരുവനന്തപുരം :ഇടതുപക്ഷം സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ രംഗത്തിറക്കി പരീക്ഷിച്ചു വിജയിച്ച തന്ത്രം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കപ്പെട്ടേക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥി പട്ടികയിൽ കൂടുതൽ പുതുമുഖങ്ങളുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ,രണ്ട് തവണയിൽ കൂടുതൽ തുടർച്ചയായി ജയിച്ചവരെ മത്സരിപ്പിക്കേണ്ടെന്നത് പാർട്ടി നയമാണെന്നും ഇളവ് വേണമെങ്കിൽ മേൽക്കമ്മിറ്റി തീരുമാനിക്കുമെന്നും എ. വിജയരാഘവൻ പറഞ്ഞു.
തുടർ ഭരണം ഉണ്ടായാൽ മന്ത്രിയാകാൻ സാധ്യതയുള്ളവർ, മണ്ഡലം നിലനിർത്താൻ മറ്റാരെ പരീക്ഷിച്ചാലും കഴിയില്ല എന്ന് സിപിഐഎമ്മിന് ഉറപ്പുള്ളവർ എന്നിവരുടെ കാര്യത്തിലാകും ഇളവെന്ന് വിജയരാഘവൻ സൂചിപ്പിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തുടക്കം കേരള യാത്രയിലെന്ന സമീപകാല കീഴ് വഴക്കം ഇക്കുറിയും തുടരും. സിപിഐഎമ്മിൻ്റെയും സിപിഐയുടേയും സംസ്ഥാന സെക്രട്ടറിമാർ നയിക്കുന്ന ഉത്തര – ദക്ഷിണ മേഖലാ ജാഥകൾ ഉടനുണ്ടാവും. ജാഥയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എൽഡിഎഫ് യോഗമെന്ന് എ വിജയരാഘവൻ പറഞ്ഞു. സിപിഐഎമ്മിൻ്റെ ഗൃഹസന്ദർശന പരിപാടിക്ക് ഞായറാഴ്ച തുടക്കമാകും.

You might also like

-