അഞ്ചുവയസുകാരിയെ ബലാത്സംഗചെയ്ത കൊലപ്പെടുത്തി കൃഷിയിടത്തിൽ വലിച്ചെറിഞ്ഞു

അഞ്ചുവയസുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊലപ്പെടുത്തി. നാഗ്പൂരിനടുത്ത് കൽമേശ്വറിലെ കൃഷിയിടത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

0

മുംബൈ: രാജ്യത്തെ നടുക്കി വീണ്ടും കൊടും ക്രൂരത. മഹാരാഷ്ട്രയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊലപ്പെടുത്തി. നാഗ്പൂരിനടുത്ത് കൽമേശ്വറിലെ കൃഷിയിടത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തു

ബിഹാറില്‍ 23കാരിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ബലാത്സംഗശ്രമം ചെറുത്തതിനാണ് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. 80 ശതമാനം പൊള്ളലേറ്റ യുവതിയെ മുസഫര്‍പൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പീഡനത്തിനിരയായി തീകൊളുത്തിയ ഉന്നാവോ പെണ്‍കുട്ടി മരണപ്പെട്ട് ഒരു ദിവസം പിന്നിടുന്ന വേദനയേറിയ ഘട്ടത്തിലാണ് ബിഹാറില്‍ നിന്നും സമാനമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെള്ളിയാഴ്ച മുതൽ കുട്ടിയെ കാണാതായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകി. അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കുട്ടിയുടെ മൃതദേഹം കൃഷിയിടത്തിൽ കണ്ടെത്തിയത്.തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമായതെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പ്രതി പിടിയിലായെങ്കിലും വിശദമായ അന്വേഷണം തുടരുകയാണെന്ന് കൽമേശ്വർ പൊലീസ് അറിയിച്ചു

You might also like

-