മുന്നാറിലെ ജനപ്രതിനിധികളും രാഷ്രിയക്കാരും ഉൾപ്പെട്ട ഭൂ മാഫിയ ചതിച്ചു. ആത്മഹത്യക്ക് ശ്രമിച്ച സിപി ഐ പ്രാദേശിക നേതാവ് ഗുരുതരാവസ്ഥയിൽ

കല്ലാർ ആനവിരട്ടി വില്ലേജിൽ ലക്ഷ്മി എസ്റ്റേറ്റ് ഹരിജൻ കോളനി നിവാസി എൻ രാജേന്ദ്രനാണ് ഈകഴിഞ്ഞ പതിമൂന്നാം തിയതി ആത്മഹത്യക്ക് ശ്രമിച്ചത്.വിഷം ഉള്ളിൽച്ചെന്ന് അവശനിലയ എൻ .രാജേന്ദ്രനാണ് മൂന്നു ദിവസമായി മൂന്നാർ ടാറ്റ ടീ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്നത്

0
കൊച്ചി | മൂന്നാറിൽ ജനപ്രതിനിധികളു സി പിയെ നേതാക്കളും ഉൾപ്പെട്ട മാഫിയ സംഘത്തിനായി സർക്കാർ ഭൂമി കയ്യേറിയ വഞ്ചിക്കപ്പെട്ട സി പി ഐ പ്രാദേശിക നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു . കല്ലാർ ആനവിരട്ടി വില്ലേജിൽ ലക്ഷ്മി എസ്റ്റേറ്റ് ഹരിജൻ കോളനി നിവാസി എൻ രാജേന്ദ്രനാണ് ഈകഴിഞ്ഞ പതിമൂന്നാം തിയതി ആത്മഹത്യക്ക് ശ്രമിച്ചത്.വിഷം ഉള്ളിൽച്ചെന്ന് അവശനിലയ എൻ .രാജേന്ദ്രനാണ് മൂന്നു ദിവസമായി മൂന്നാർ ടാറ്റ ടീ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്നത് . ഇതുമായി ബന്ധപ്പെട്ടു രാജേന്ദ്രന്റെ ഭാര്യ കന്നിയമ്മ വെള്ളത്തൂവൽ സർക്കിൾ ഇൻസ്പെക്ടർക്കു പരാതി നൽകി.രാജേന്ദ്രൻ സി .പി .ഐ ലോക്കൽ കമ്മിറ്റി അംഗവും എ .ഐ .ടി യു .സി കല്ലാർ നേതാവും ആണ് ..

 

“2019 ൽ ദേവികുളം എം എൽ എ എസ് രാജേന്ദ്രനും അടിമാലി സി പി ഐ മണ്ഡലം സെകട്ടറി വിനു സക്കറിയയും പ്രദേശത്തു സർവ്വേ നടത്തുന്ന അബ്ദുൽ സലാമും ലക്ഷമി എസ്റ്റേറ്റിൽ പുളിമൂട്ടിൽ റിസോർട്ടിന് സമീപമുള്ള സർക്കാർ ഭൂമി കയറി കാടുവെട്ടാൻ പറഞ്ഞു ഏക്കറിന് 35000 രൂപ പണിക്കൂലി സമ്മതിച്ചു ഇവർ പറഞ്ഞപ്രകാരം 35 ഏക്കർ സ്ഥലം കാടുവെട്ടി തെളിച്ചു . എത്തിനിട ഭൂമിക്ക് അവകാശം ഉന്നയിച്ചു മറ്റൊരാൾ കേസുകൊടുത്തു സ്റ്റേ വാങ്ങി ഇതോടെ എം എൽ യും മറ്റും പിൻവാങ്ങി . ഭൂമി കൈയേറിയ വകയിൽ എനിക്ക് പത്തു ലക്ഷത്തി അയ്യായിരം രൂപ ലഭിക്കാനുണ്ട് . പലരോടും പണം കടവാങ്ങിയാണ് ജോലിക്കാർക്ക് പണം നൽകിയത് . കൂലി ചോദിച്ചപ്പോൾ 35 ഏക്കറിൽ 3 ഏക്കർ സ്ഥലം എനിക്ക് തരാമെന്നു ഇവർ പറഞ്ഞു .വഞ്ചിക്കപ്പെട്ടവിവരം സിപിഎയെ കല്ലാർ ലോക്കൽ വി എസ് പ്രകാശിനോട് പറഞ്ഞിട്ടുണ്ട് ” കന്നിയമ്മാളിന്റെ പരാതിയെ തുടർന്ന് ഇയാളുമായി ബന്ധപ്പെട്ടപ്പോൾ ഇന്ത്യവിഷൻ മീഡിയയോട് രാജേന്ദ്രൻ പറഞ്ഞു

കന്നിയമ്മയുടെ പരാതി  .

2020 ൽ മന്നാംകണ്ടം വില്ലേജിൽ അടിമാലി കല്ലുവെട്ടുകുഴിയിൽ അബ്ദുൽ സലാം,ദേവികുളം മുൻ എം .എൽ .എ .എസ്.രാജേന്ദ്രൻ ,സി .പി .ഐ അടിമാലി മണ്ഡലം സെക്രട്ടറി വിനു സ്കറിയ എന്നിവരുടെ നിർദേശ പ്രകാരം ലക്ഷ്മി പുളിമൂട്ടിൽ എസ്റ്റേറ്റ് ഭാഗത്തു ഉദ്ദേശം 35 ഏക്കറോളം ഭൂമി കാട് വെട്ടുന്നതിനു കരാർ എടുത്തിരുന്നു . ഒരേക്കറിന് മുപ്പതിനായിരം രൂപ നിരക്കിലാണ് ജോലി ഏറ്റെടുത്തത്.വീട്ടുകാരും പണിക്കാരെ കൂട്ടിയും കാട് പൂർണ്ണമായും വെട്ടി നൽകി .കരാർ പ്രകാരം പറഞ്ഞിരുന്ന പത്തര ലക്ഷം രൂപ നൽകാത്തതിനെ തുടർന്ന് അതിനു പകരമായി അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ ഭൂമി എഴുതി നൽകാമെന്ന വ്യവസ്ഥയിൽ കരാർ എഴുതിയിരുന്നു . പിന്നീടാണ് ഈ മൂന്നേക്കറും ഉൾപ്പടെ 35 ഏക്കറും , മറ്റൊരാൾക്ക് പാട്ടത്തിനായും അബ്ദുൽ സലാം എഴുതി നൽകിയ ഭൂമിയും സർക്കാർ വകയാണെന്നു അറിയുന്നത്.ഇതേ തുടർന്ന് സ്ഥലം വേണ്ടെന്നും കൂലിയായി പറഞ്ഞിരുന്ന പത്തരലക്ഷം രൂപ വേണമെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു . പിന്നീട് ഇതിന്റെ പേരിൽ അബ്ദുൽ സലാം രാജേന്ദ്രനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ,മുൻ എം .എൽ .എ .എസ് .രാജേന്ദ്രൻ സമ്മർദം ചെലുത്തുകയും ചെയ്തു .മാനസികമായി തകരുകയും കട ബാധ്യത ഉണ്ടാവുകയും ചെവിഷം കഴിച്ചു .തുടർന്ന് ടാറ്റ ആശുപത്രയിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ്‌.ഇക്കാര്യങ്ങളെല്ലാം സി .പി .ഐ .പള്ളിവാസൽ ലോക്കൽ സെക്രട്ടറി ആയ വി .എസ് .പ്രകാശിന് അറിയാമെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട് .

ഈ പരാതിയാണ് ലഭിച്ചിട്ടില്ലെന്ന് വെള്ളത്തൂവൽ പോലീസ് പറയുന്നത് .ഇതേക്കുറിച്ചു ജില്ലാ പോലീസ് ചീഫ് അന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട് .അതേസമയം കന്നിയമ്മയുടെ പരാതി അട്ടിമറിക്കാനും അന്വേഷണം തടസ്സപെടുത്താണ് ശ്രമം നടക്കാക്കുന്നതായി ആരോപണ ഉയർന്നിട്ടുണ്ട് . കഴിഞ്ഞ പത്തു വർഷത്തിനിടെ ലക്ഷമി മേഖലയിൽ മാത്രം ൨൦൦ ഏക്കറിലധികം ഭൂമി ജനപ്രതിനിധികളും സി പിയെ നേതാക്കളും ബിനാമികളെ പ്രദേശത്തെ ആദിവാസികളെയും പിന്നാക്ക വിഭാഗക്കാരെയും ഉപയോഗിച്ച് കയ്യേറി വ്യാജപട്ടയത്തെ ഉണ്ടാക്കിയതായി ആരോപണമുയർന്നിട്ടുണ്ട് . മുന്നാറിൽ ആദിവാസികളെയും പാവപ്പെട്ടവരെയും ഉപയോഗിച്ച് ഭൂ മാഫിയ ഭൂമി കൈയേറിയ ശേഷം പട്ടയവും മറ്റു രേഖകളും ലഭിച്ചശേഷം മാഫിയ സംഘങ്ങൾ കൊടികൾക്ക് വിറ്റ് കോടികൾ മറിയുന്ന റിയൽ എസ്റ്റേറ്റ് രംഗം തഴച്ചുവളരുകയാണ്.

You might also like

-