ഉക്രൈൻ റഷ്യ യുദ്ധം -മരിയുപോളിൽ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു .സമാധാന ചർച്ചയിൽ പുരോഗതി

ചെർണിവിൽ ഭക്ഷണം വാങ്ങാൻ നിന്നവർക്ക് നേരെ റഷ്യൻ സൈന്യം വെടിവെച്ചതിനെ തുടർന്ന് പത്ത് പേർ കൊല്ലപ്പെട്ടു. കീവിലെ അമേരിക്കൻ എംബസിയാണ് വാർത്ത പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.അധിനിവേശത്തിന്റെ ഇരുപത്തിയൊന്നാം ദിനത്തിൽ യുക്രൈന്റെ കൂടുതൽ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യ

0

കീവ് | യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസത്തോട് അടുക്കുമ്പോൾ റഷ്യയുടെ നാലാമത്തെ മേജർ ജനറലും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മേജർ ജനറൽ ഒലെഗ് മിത്യേവ് ആണ് കൊല്ലപ്പെട്ടത്. തുറമുഖ നഗരമായ മരിയൂപോളിലെ ഏറ്റുമുട്ടലിലാണ് മേജർ കൊല്ലപ്പെട്ടതെന്നാണ് വിവരം.മേജറിന്റെ മൃതദേഹത്തിന്റെ ചിത്രം യുക്രെയ്ൻ പുറത്ത് വിട്ടു.ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ്ചെങ്കോയാണ് പുറത്ത് വിട്ടത്. കഴിഞ്ഞദിവസം നടത്തിയ പ്രസംഗത്തിൽ യുക്രയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലെൻസ്‌കി ഒരു റഷ്യൻ ജനറൽ കൂടി കൊല്ലപ്പെട്ടതായി വ്യക്തമാക്കിയിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിരുന്നില്ല.

യുദ്ധത്തിൽ ഇതുവരെയായി റഷ്യയ്‌ക്ക് 13 കമാൻഡൻമാരെ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. ജിആർയു മിലിട്ടറി ഇന്റലിജൻസ് ചാർ ക്യാപ്റ്റൻ അലക്‌സി ഗ്ലൂഷ്ചാക്ക് മരിയൂപോളിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടങ്കിലും മരണത്തിന്റെ വിശദാംശങ്ങൾ റഷ്യ പുറത്ത് വിട്ടിരുന്നില്ല. യുദ്ധത്തിൽ കൊല്ലപ്പെടുന്നവരെ കുറിച്ചുള്ള വിവരങ്ങളൊന്നും റഷ്യ ഇപ്പോൾ പുറത്ത് വിടുന്നില്ല. കൊല്ലപ്പെട്ട സൈനികരുടെ സംസ്‌കാര ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്ത് വരുമ്പോഴാണ് പല സൈനികരുടേയും വാർത്തസ്ഥിരീകരിക്കുന്നത്.

റഷ്യന്‍ അധിനിവേശ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് രക്ഷാകേന്ദ്രമായിരുന്ന മരിയുപോളിലെ ഒരു തീയറ്ററിനുനേരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന ആരോപണവുമായി യുക്രൈന്‍. റഷ്യന്‍ വിമാനമെത്തി നാടക തീയറ്ററിന്റെ മധ്യഭാഗം തകര്‍ത്തെന്നാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ ആരോപിച്ചിരിക്കുന്നത്. ആയിരങ്ങള്‍ക്ക് രക്ഷയായിരുന്ന ഈ കെട്ടിടം തകര്‍ക്കാനുള്ള റഷ്യയുടെ മനപൂര്‍വമായ ശ്രമം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് കൗണ്‍സിലര്‍ പറഞ്ഞു. ആക്രമണത്തില്‍ എന്തൊക്കെ നാശനഷ്ടങ്ങളുണ്ടായെന്ന് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചെർണിവിൽ ഭക്ഷണം വാങ്ങാൻ നിന്നവർക്ക് നേരെ റഷ്യൻ സൈന്യം വെടിവെച്ചതിനെ തുടർന്ന് പത്ത് പേർ കൊല്ലപ്പെട്ടു. കീവിലെ അമേരിക്കൻ എംബസിയാണ് വാർത്ത പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.അധിനിവേശത്തിന്റെ ഇരുപത്തിയൊന്നാം ദിനത്തിൽ യുക്രൈന്റെ കൂടുതൽ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യ. കരിങ്കടലിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം റഷ്യൻ സേന ഏറ്റെടുത്തിരുന്നു. ഇതോടെ യുക്രൈന്റെ കടൽവഴിയുള്ള അന്താരാഷ്ട്രവ്യാപാരവും നിലച്ചു.

തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. വൻ നഗരങ്ങൾ വൈകാതെ കീഴടക്കുമെന്ന് റഷ്യൻ പ്രതിരോധ വക്താവ് പറഞ്ഞു. കീവിലെ പാർപ്പിട സമുച്ചയത്തിനു നേരെ കഴിഞ്ഞ ദിവസം നടന്ന ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

മൈക്കലോവ്, ഖർകീവ്, ചെർണീവ്, അന്റോനോവ് വിമാന നിർമാണശാല എന്നിവിടങ്ങളിൽ വ്യോമാക്രമണമുണ്ടായി. റിൻ മേഖലയിൽ വ്യോമാക്രമണത്തിൽ ടിവി ടവർ തകർന്ന് 9 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം കീവിലെ ഹൊറൻകയിലുണ്ടായ ആക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടിരുന്നു. ഫോക്‌സ് ന്യൂസ് ക്യാമറാമാൻ പെയ്‌റി സാക്രേവ്‌സ്‌കിയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ ബെഞ്ചമിൻ ഹോളിന് പരുക്കേറ്റിട്ടുണ്ട്.

അതേസമയം എത്രയും പെട്ടെന്ന് യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് റഷ്യയോട് രാജ്യാന്തര നീതിന്യായ കോടതി ആവശ്യപ്പെട്ടു. രാജ്യാന്തര നീതിന്യായ കോടതിയുടെ പരാമർശം യുക്രൈന്റെ വിജയമാണെന്ന് യുക്രൈൻ പ്രസി‍ഡന്റ് വ്ലാഡിമിൽ സെലൻസ്കി പ്രതികരിച്ചു. ഇതിന് പിന്നാലെ റഷ്യയോട് യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് സെലൻസ്കി ട്വീറ്റ് ചെയ്തു.
യുക്രൈൻ – റഷ്യ യുദ്ധം അവസാനിക്കുകയാണെന്ന സൂചന നൽകി ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകളിൽ പുരോ​ഗതിയുണ്ടെന്ന വാർത്തകളാണ് പുറത്തുവരുന്നത്. പതിനഞ്ചിന രൂപരേഖ തയ്യാറാക്കാൻ ധാരണയായതായി യുക്രൈൻ അറിയിച്ചു. കരാറിൽ വെടി നിർത്തലും യുക്രൈൻ സേനയുടെ പിൻമാറ്റവും സൂചിപ്പിക്കുന്നുണ്ട്. ഇനിയും യുദ്ധം മുന്നോട്ട് പോയാൽ ഒരു കോടി വരെ അഭയാർത്ഥികളുണ്ടാവുമെന്നാണ് നി​ഗമനം

-

You might also like

-