നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി സാക്ഷി.വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തി

വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തി എന്ന് സാക്ഷിയായ സാഗർ വിൻസെന്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു

0

കൊച്ചി | നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി സാക്ഷി രംഗത്ത്. ബൈജു പൗലോസിനെതിരെ ആണ് സാക്ഷി ഹൈക്കോടതിയെ സമീപിച്ചത്. വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തി എന്ന് സാക്ഷിയായ സാഗർ വിൻസെന്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. തുടരന്വേഷണത്തിന്റെ പേരിൽ ബൈജു പൗലോസ് തന്നെ ഉപദ്രവിക്കും എന്ന ആശങ്ക ഉള്ളതായും സാഗർ വിൻസെന്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു
. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരൻ ആയിരുന്നു സാഗർ. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബൈജു പോലീസ് നൽകിയ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേസിലെ മറ്റൊരു സാക്ഷിയായ സായി ശങ്കരും ഉദ്യോഗസ്ഥനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.

ബൈജു പൗലോസിനെതിരെ നേരത്തെ ദിലീപ് പരാതി ഉന്നയിച്ചിരുന്നു. ബൈജു പൗലോസ് തന്നോടുള്ള വൈരാഗ്യം തീർക്കുകയാണെന്നും വിചാരണാ നടപടികൾ പരമാവധി നീട്ടിക്കൊണ്ടുപോകുകയാണെന്നുമായിരുന്നു ദിലീപിന്റെ ആരോപണം.
ഗൂഡാലോചനാ കേസിൽ ബൈജു പൗലോസിന്റെ ഫോൺ പരിശോധിക്കണമെന്ന് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവ് അതിലുണ്ടെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു.

You might also like