പിണറായി വിജയൻ്റെ ഗൺമാൻ അനിൽ കല്ലിയൂർ അടക്കം അഞ്ച് പ്രതികൾക്കെതിരെ വധശ്രമമടക്കം ഗുരുതര വകുപ്പുകൾ
മർദനമേറ്റ എ ഡി തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ മൊഴി എസ്ഐടി കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. വീഡിയോഗ്രാഫറുടെയും മൊഴി രേഖപ്പെടുത്തിയ എസ്ഐടി, സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ ദൃശ്യങ്ങളും പരിശോധിച്ചു
തിരുവനന്തപുരം| നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അടക്കം മർദ്ദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അനിൽ കല്ലിയൂർ അടക്കം അഞ്ച് പ്രതികൾക്കെതിരെ വധശ്രമമടക്കം ഗുരുതര വകുപ്പുകൾ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചുമത്തിയേക്കും. വകുപ്പുതല നടപടിക്കും എസ്ഐടി ഉടൻ ശുപാർശ നൽകും. അന്വേഷണത്തിൻ്റെ അന്തിമ റിപ്പോർട്ട് എസ്ഐടി നാളെ ഡിജിപിക്ക് സമർപ്പിക്കും. കേസ് അട്ടിമറിച്ചെന്ന് ആക്ഷേപം നേരിടുന്ന എഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണവും അന്വേഷണ പരിധിയിലേക്ക് എത്തും.കരിങ്കൊടി പ്രതിഷേധത്തിനിടെ ലോക്കൽ പൊലീസിൻ്റെ വലയത്തിലിരിക്കെയാണ് എ ഡി തോമസ് അടക്കമുള്ള കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽനിന്ന് ഇറങ്ങിവന്ന ഗൺമാനും മറ്റ് പൊലീസുകാരും ലാത്തികൊണ്ട് തലയ്ക്ക് അടിച്ചതെന്ന് എസ്ഐടിക്ക് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്താൻ സാധ്യതയേറുന്നത്. മർദനമേറ്റ എ ഡി തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ മൊഴി എസ്ഐടി കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. വീഡിയോഗ്രാഫറുടെയും മൊഴി രേഖപ്പെടുത്തിയ എസ്ഐടി, സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ ദൃശ്യങ്ങളും പരിശോധിച്ചു.
വ്യാജരേഖ ചമച്ചതില്‍ കേസെടുക്കുന്നതും പരിഗണനയിലുണ്ട്. നിലവില്‍ ഇടക്കാല റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എസ്‌ഐടി തലവന്‍ എസ്പി ഷൗക്കത്തലി ഡിജിപിയെ ധരിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെ വാക്കാലാണ് വിവരങ്ങള്‍ ധരിപ്പിച്ചത്. എസ്‌ഐടിയുടെ നടപടി ശുപാര്‍ശാ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഡിജിപിക്ക് കൈമാറും.
അതേസമയം സന്ദീപും അനില്‍കുമാറും ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിന് മുമ്പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് സുരുക്ഷയൊരുക്കുക എന്ന ജോലിയാണ് തങ്ങള്‍ ചെയ്തതെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ലോക്കല്‍ പൊലീസിന്റെ അഭാവത്തിലാണ് ഇടപെടേണ്ടി വന്നതെന്നും പ്രതിഷേധം നിയന്ത്രിക്കാന്‍ മതിയായ പൊലീസുകാര്‍ ഉണ്ടായിരുന്നില്ലെന്നും ഗണ്‍മാന്മാര്‍ പറഞ്ഞു