BREAKING NEWS ജപ്പാനിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി സുനാമി മുന്നറിയിപ്പ്

ഫുകുഷിമ മേഖലയുടെ തീരത്ത് സമുദ്രജലനിരപ്പിൽ നിന്ന് 60 കിലോമീറ്റർ താഴെ നിന്നുമാണ് ഭൂകമ്പം ഉണ്ടായത്.ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പടുവിച്ചിട്ടുണ്ട്

0

ടോക്യോ | ജപ്പാനിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ടോക്കിയോയിൽ നിന്ന് 297 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. ഫുകുഷിമ മേഖലയുടെ തീരത്ത് സമുദ്രജലനിരപ്പിൽ നിന്ന് 60 കിലോമീറ്റർ താഴെ നിന്നുമാണ് ഭൂകമ്പം ഉണ്ടായത്.ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പടുവിച്ചിട്ടുണ്ട്.

Earthquake jolts Japan’s northeast coast, cuts power to parts of Tokyo reut.rs/3Iho2j5

Image

മിയാഗി, ഫുകുഷിമ പ്രവിശ്യകളുടെ ഭാഗങ്ങളിൽ ഒരു മീറ്റർ ഉയരത്തിൽ വരെ കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്നാണ് വിവരം.ടോക്കിയോ നഗരത്തെ ഒന്നാകെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തെ തുടർന്ന് നഗരത്തിലെ 700,000 വീടുകൾ ഉൾപ്പടെ രണ്ട് ദശലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങി. നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Map of Japan locating the epicentre of a 7.3-magnitude quake #AFPgraphics

Image

#BREAKING Japan nuclear authority says no abnormalities at stricken Fukushima plant after quake
Image
You might also like

-