തമിഴ് നാട്ടിൽ കനത്ത മഴക്കെടുതിയിൽ നാല് മരണം

.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് ചെന്നൈയിൽ കനത്ത മഴ രൂപപ്പെട്ടത്

0

ചെന്നൈ : തമിഴ്‌നാടിന്റെ തലസ്ഥാന നഗരത്തിൽ കനത്ത മഴ തുടരുന്നതായി റിപ്പോർട്ട്. ശക്തമായി തുടരുന്ന മഴയിൽ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി.മഴക്കെടുതിയിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.നഗരത്തിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനെ തുടർന്ന് പദേശത്ത് ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് ചെന്നൈയിൽ കനത്ത മഴ രൂപപ്പെട്ടത്.

ANI
@ANI

Tamil Nadu: Water logging in parts of Chennai, following heavy rainfall here, affects normal life in the city. Visuals from Korattur area in the city. Heavy rainfall expected in coastal areas of Andhra Pradesh and Tamil Nadu from 9-11th Nov due to northeast monsoon, as per

Image

വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൽ കളക്ടർമാർക്ക് നിർദ്ദേശം നൽകി. 2015 ന് ശേഷം ചെന്നെയിലുണ്ടായ ഏറ്റവും വലിയ മഴയാണ് ഇതെന്നാണ് റിപ്പോർട്ട്.ഒക്ടോബറിൽ വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചതിന് ശേഷം തമിഴ്നാട്, പുതുച്ചേരി മേഖലകളിൽ 43 ശതമാനം അധിക മഴയാണ് ലഭിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിക്കുകയും രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും അദ്ദേഹത്തിന് ഉറപ്പുനൽകുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പുനൽകി.

You might also like

-