മുല്ലപെരിയാർ മരംമുറിഉത്തരവ് ജലവിഭവ വകുപ്പും പ്രതിക്കൂട്ടിൽ

ജലവിഭവ വകുപ്പ് സെക്രട്ടറി എന്തുകൊണ്ട് ഇക്കാര്യം സർക്കാരിനെ അറിയിച്ചില്ലെന്ന ചോദ്യത്തിന് സർക്കാർ മറുപടി പറയേണ്ടി വരും . ഇക്കാര്യത്തിൽ ഇപ്പോഴും ദൂരൂഹത നിലനിൽക്കുകയാണ് .

0

തേക്കടി |മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തി അണക്കെട്ടിലെ ജലനിരപ്പാ 152 അടിയിലെത്തിക്കാൻ ഡാമിന് താഴെയുള്ള 15മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് നൽകിയ അനുമതി മരവിപ്പിച്ചെങ്കിലും ദുരൂഹത തുടരുന്നു. ജലവിഭവ വകുപ്പ് സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാനം പ്രകാരമാണ് വനം വകുപ്പ് മരമുറിക്ക് അനുമതി ഉത്തര വ് നൽകിയതെന്ന് വ്യക്തമായതോടെ സർക്കാർ ഇക്കാര്യത്തിൽ വൈകാതെ മറുപടി പറയേണ്ടി വരും .ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിഞ്ഞാണോ വകുപ്പ് സെകട്ടറി യോഗം വിളിച്ചെതിന്നതിൽ ഇതുവരെ വൈകാതെ വന്നിട്ടില്ല . വകുപ്പ് സെകട്ടറി അന്തർ സംസഥാന നദി ജല തര്ക്കം നിലനിൽക്കുന്ന വിഷയത്തിൽ മന്ത്രി അറിയാതെ യോഗം വിളിച്ചു എന്നതിൽ മന്ത്രി റോഷി അഗസ്റ്റിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിലടക്കം കേരളത്തെ പ്രതിനിധീകരിക്കുന്ന ജലവിഭവ വകുപ്പ് സെക്രട്ടറി എന്തുകൊണ്ട് ഇക്കാര്യം സർക്കാരിനെ അറിയിച്ചില്ലെന്ന ചോദ്യത്തിന് സർക്കാർ മറുപടി പറയേണ്ടി വരും . ഇക്കാര്യത്തിൽ ഇപ്പോഴും ദൂരൂഹത നിലനിൽക്കുകയാണ് .

മരംമുറിക്കാൻ അനുമതി നൽകിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സർക്കാരിന് നൽകിയ വിശദീകരണം ദുരൂഹത കൂട്ടുന്നതാണ്. ജലവിഭവ വകുപ്പ് സെക്രട്ടറി ടി കെ ജോസ് വിളിച്ച സംയുക്ത യോഗത്തിലെ തീരുമാന പ്രകാരമാണ് ഉത്തരവിറക്കിയതെന്നാണ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്‍റെ വാദം. തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവിലും ഇക്കാര്യം സൂചിപ്പിക്കുന്നു. ടി കെ ജോസ് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥനാണ്. എന്നിട്ടും ഇക്കാര്യം എന്തുകൊണ്ട് മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയെയും അറിയിച്ചില്ലെന്നതും ദുരൂഹതയ്ക്ക് ഇടയാക്കുന്നു.

ഉത്തരവ് മരവിപ്പിച്ച സർക്കാർ, ചീഫ് വൈൽഡ് ലൈഫ് വാർഡനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് വിവാദം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. അപ്പോഴും ജല വിഭവ വകുപ്പിന്‍റെയും വനം വകുപ്പിന്‍റെയും സംയുക്ത യോഗത്തിലെ സുപ്രധാന തീരുമാനം മന്ത്രിമാരിൽ നിന്ന് മറച്ചുവെച്ച വകുപ്പ് സെക്രട്ടറിമാർക്കെതിരെ എന്തുനടപടിയെന്ന ചോദ്യം ബാക്കിയാവുന്നു. ഉദ്യോഗസ്ഥ തലത്തിലെടുക്കുന്ന നിർണായക തീരുമാനം മന്ത്രിമാർ പോലും അറിയുന്നില്ലെന്ന് വെളിപ്പെട്ടതും സർക്കാരിന് തിരിച്ചടിയായി.എന്നാൽ ജലവിഭവ വകുപ്പ് വിളിച്ചുചേർത്ത യോഗം മന്ത്രി അറിഞ്ഞിരുന്നു എന്നാണ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സംഘടനാ പ്രതിനിധികൾ പറയുന്നത്

You might also like

-