വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ നിലപാട് സ്വീകരിക്കുന്നത് സ്വർണക്കടത്തിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ വി. മുരളീധരൻ

സര്‍ക്കാരിന്റെ എതിര്‍പ്പ് സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനെന്നും അദ്ദേഹം ആരോപിച്ചു.

0

ഡൽഹി :തിരുവനന്തപുരം വിമാനത്താവളനടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനത്തെ അനുകൂലിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ . എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും എതിര്‍പ്പ് അപഹാസ്യമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സര്‍ക്കാരിന്റെ എതിര്‍പ്പ് സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനെന്നും അദ്ദേഹം ആരോപിച്ചു. യുപിഎ സര്‍ക്കാര്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍കരിച്ചത് അഴിമതിക്കാണോ എന്നും അദ്ദേഹം ചോദിച്ചു.

വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് ആദ്യമായല്ല. ഇതിന്റെ തുടർച്ചയായാണ് തിരുവനന്തപുരം അടക്കം മൂന്ന് വിമാനത്താവളങ്ങൾ കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. അപഹാസ്യമായ നിലപാടാണ് സംസ്ഥാന സർക്കാരിന്റെയും കോൺഗ്രസിന്റെയും ഭാഗത്ത് നിന്നുണ്ടായത്. സ്വർണ കള്ളക്കടത്ത് കേസിൽ സർക്കാർ പ്രതിക്കൂട്ടിലായതിനാൽ മറ്റൊരു വിവാദത്തിലേക്ക് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരള സർക്കാരിനെ കൂടി തീരുമാനമെടുക്കുന്ന ഘട്ടത്തിൽ പങ്കാളിയാക്കിയിരുന്നു. കെഎസ്ഐഡിസിയും ലേലത്തിൽ പങ്കെടുത്തു. അദാനിയേക്കാൾ 19.6 ശതമാനം കുറവായിരുന്നു കെഎസ്ഐഡിസി നൽകിയത്. ടെൻഡറിൽ ഏറ്റവും ഉയർന്ന തുക നൽകുന്നവർക്ക് കരാർ നൽകുമെന്ന വ്യവസ്ഥ കെഎസ്ഐഡിസിയും അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ ഹൈക്കോടതി വിധിക്കനുകൂലമാണ് കേന്ദ്ര തീരുമാനം. കൊച്ചി വിമാനത്താവളത്തിൽ 32 ശതമാനം പങ്കാളിത്തമേ സംസ്ഥാന സർക്കാരിനുള്ളൂ, കണ്ണൂരിൽ 30 ശതമാനവും. തിരുവനന്തപുരത്തിന്റെ വികസനത്തിന് സർക്കാർ തുരങ്കം വയ്ക്കരുത്. ക്ഷേത്ര വിശ്വാസികളുടെ ആചാരങ്ങളുടെ കടയ്ക്കൽ കത്തിവച്ചവരാണ് പദ്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് വേവലാതിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

You might also like

-