മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 60കാരന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക്(പോക്‌സോ) കോടതിയാണ് ശിക്ഷ വിധിച്ചത്. ഇടവ പാറയിൽ സ്വദേശി രവിചന്ദ്രനാണ്(60) പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചത്.

0

ആറ്റിങ്ങൽ| മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 60കാരന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക്(പോക്‌സോ) കോടതിയാണ് ശിക്ഷ വിധിച്ചത്. ഇടവ പാറയിൽ സ്വദേശി രവിചന്ദ്രനാണ്(60) പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചത്. പിഴത്തുകയിൽ 25,000 രൂപ കുട്ടിയുടെ അമ്മയ്‌ക്ക് നൽകാനും കോടതി വിധിച്ചിട്ടുണ്ട്.
2017 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി മടങ്ങി വരികയായിരുന്ന പെൺകുട്ടിയെ രവിചന്ദ്രൻ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കണ്ണും കയ്യും കെട്ടിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം വിചാരണയ്‌ക്ക് മുൻപ് പെൺകുട്ടി ജീവനൊടുക്കി. സാഹചര്യത്തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

-

You might also like

-