കശ്മീരില്‍ ആറ് ഭീകരരെ സൈന്യം വധിച്ചു

തെക്കൻ കശ്മീരിലെ രണ്ട് ജില്ലകളിൽ പ്രത്യേക ഭീകരവിരുദ്ധ ഓപറേഷനുകള്‍ ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു

0

കശ്മീര്‍: കശ്മീരില്‍ ആറ് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം. അനന്തനാഗിലും കുല്‍ഗാമിലുമായി നടത്തിയ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് ഭീകരരെ വധിച്ചത്. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്.ഇവരില്‍ രണ്ട് പേര്‍ പാകിസ്താനില്‍ നിന്നെത്തിയവരാണ്. രണ്ട് പേര്‍ കശ്മീരില്‍ നിന്ന് തന്നെയുള്ളവരാണ്. മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് പരിശോധന ശക്തമാക്കിയിരിക്കുകയാണെന്ന് കശ്മീര്‍ ഐജി വ്യക്തമാക്കി.
ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് ഭീകരരെന്നും ഇവരെ തുരത്താനുള്ള ഓപറേഷന്‍ വലിയ വിജയമാണെന്നും കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ പറഞ്ഞു.

തെക്കൻ കശ്മീരിലെ രണ്ട് ജില്ലകളിൽ പ്രത്യേക ഭീകരവിരുദ്ധ ഓപറേഷനുകള്‍ ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു. അനന്ത്‌നാഗിലെ നൗഗാം മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അനന്ത്‌നാഗ് ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ, കുൽഗാം ജില്ലയിലെ മിർഹാമ ഗ്രാമത്തിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപറേഷനിലാണ് ഭീകരവാദികള്‍ സുരക്ഷാസേനക്ക് നേരെ വെടിയുതിര്‍ത്തത്.

 

നടിയെ ആക്രമിച്ച കേസ്: വിചാരണ നിർത്തിവെക്കണമെന്ന പൊലീസിന്‍റെ ഹരജി ഇന്ന് പരിഗണിക്കും

You might also like