പറവൂരിൽ സഹോദരി പൊള്ളലേറ്റു മരിച്ചു അനുജത്തിയെ കാണ്മാനില്ല ! കൊലപാതകമെന്ന് പോലീസ്

മരണത്തിന് പിറകെ ശിവാനന്ദന്റെ ഇളയ മകള്‍ ജിത്തുവിനെ കാണാതായി. ശിവാനന്ദന്റെ ഇളയ മകൾ ജീത്തുവിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

0

കൊച്ചി | എറണാകുളം പറവൂരിൽ യുവതി വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചത് കൊലപാതകമെന്നു പൊലീസ്. തീപിടുത്തത്തിൽ മകള്‍ വിസ്മയയാണ് മരിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞെങ്കിലും സ്ഥിരീകരിക്കാൻ പൊലീസ് ഡിഎൻഎ പരിശോധന നടത്തും. കാണാതായ ജിത്തുവിനായി അന്വേഷണം ഊർജിതമാക്കി. വടക്കൻ പറവൂർ പെരുവാരം സ്വദേശി ശിവാനന്ദന്റെ വീട്ടിൽ ഇന്നലെ വൈകിട്ടോടെയാണ് യുവതിയെ പൊളളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരണത്തിന് പിറകെ ശിവാനന്ദന്റെ ഇളയ മകള്‍ ജിത്തുവിനെ കാണാതായി. ശിവാനന്ദന്റെ ഇളയ മകൾ ജീത്തുവിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

മൃതദേഹത്തിലുണ്ടായിരുന്ന മാലയുടെ ലോക്കറ്റും മാതാപിതാക്കളുടെ മൊഴിയും അടിസ്ഥാനപ്പെടുത്തിയാണ് മരിച്ചത് മൂത്ത മകൾ വിസ്മയ എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. എങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധന നടത്തും.
വിസ്മയയുടെ ഡിഎൻഎ പരിശോധനയ്‌ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ദുരൂഹസാഹചര്യത്തിൽ നടന്ന തീപിടിത്തവും മരണവുമായി ബന്ധപ്പെട്ട് പോലീസ് വിശമായ അന്വേഷണം നടത്തുന്നുണ്ട്. സഹോദരിമാരായ ജീത്തുവും വിസ്മയും തമ്മിൽ വഴക്ക് പതിവായിരുന്നു. സംഭവം നടന്ന അന്നും വഴക്കുണ്ടായതായി പോലീസ് പറയുന്നു. തീവെച്ചത് ജീത്തുവാണെന്ന് പറയാനാകില്ലെന്നും അന്വേഷണം പൂർണമായ ശേഷം ഇതിന് വ്യക്തത വരുത്തുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് വീട്ടിൽ നിന്നും തീയും പുകയും കണ്ടത്. ഗെയ്റ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലും വീടിന്റെ മുൻവാതിൽ തുറന്നിട്ട നിലയിലുമായിരുന്നു. തീപിടിച്ച മുറിക്കുള്ളിൽ നിന്ന് തന്നെയാണ് തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ശിവാനന്ദനും ഭാര്യയും പുറത്ത് പോയ സമയത്താണ് വീടിന് തീപിടിച്ചത്.

സംഭവത്തിന് ശേഷം ജീത്തുവിനെ കാണാനില്ല. യുവതി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. ചില സന്ദർഭങ്ങളിൽ വീടിനുള്ളിൽ തന്നെ കൈകൾ ബന്ധിച്ച് കെട്ടിയിടാറുണ്ടെന്നും പോലീസ് പറഞ്ഞു. തീപിടിത്തം നടന്ന അന്ന് ഒരു പെൺകുട്ടി വീടിനടുത്തുള്ള റോഡിലൂടെ നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആളെ പൂർണമായും തിരിച്ചറിയാനായിട്ടില്ലെങ്കിലും, അത് ജീത്തുവാണെന്ന് മാതാപിതാക്കൾ മൊഴി നൽകി. ​ജിത്തുവിന്റെ തിരോധാനമാണ് കേസില്‍ ദുരൂഹത ഉയര്‍ത്തുന്നത്. പെരുവാരം ടൗണിലേക്ക്‌ നടന്നുപോകുന്ന സിസിടിവി ദൃശ്യം ലഭിച്ചതല്ലാതെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. . മാനസികാസ്വാസ്ഥ്യത്തിന് ജിത്തു ചികിത്സയിലായിരുന്നു. ഇതിന്റെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു.

You might also like

-