മുല്ലപ്പെരിയാറിന്‍റെ പരിസരത്ത് നിന്ന് 339 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

മുല്ലപ്പെരിയാറിന്‍റെ പരിസരത്ത് നിന്ന് 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് റവന്യൂ മന്ത്രി കെ.രാജന്‍

0

മുല്ലപ്പെരിയാറിന്‍റെ പരിസരത്ത് നിന്ന് 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. സര്‍ക്കാര്‍‌ അതീവ ജാഗ്രതയാണ് വിഷയത്തില്‍ പുലര്‍ത്തുന്നത് എന്നും അനാവശ്യ ഭീതി പടർത്തരുത് എന്നും മന്ത്രി അറിയിച്ചു.ആദ്യ പടിയായി ഇപ്പോള്‍ 339 കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. രണ്ട് ഡെപ്പ്യൂട്ടി കളക്ടർമാർക്ക് ചുമതല കൊടുത്തു. മുല്ലപ്പെരിയാറിന്‍റെ 27 കിലോമീറ്റർ പരിസരത്ത് നിന്ന് ആളുകളെ മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 5 ക്യാമ്പുകളാണ് ഇപ്പോള്‍ തുറന്നത്. ആകെ 834 കുടുംബങ്ങളെയാണ് മാറ്റേണ്ടിവരിക.

ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുസജ്ജമാണ്. ചക്രവാതച്ചുഴി നിലനിൽക്കുന്ന തിനാൽ കാലാവസ്ഥ പ്രവചനാതീതമാണ്. ജനങ്ങള്‍ക്കിടയില്‍ വിഷയത്തില്‍ അതീവ ജാഗ്രതയുണ്ടാവണം. സർക്കാരിന്‍റെ നിര്‍ദേശങ്ങള്‍ യഥാവിധി പാലിക്കണം. എല്ലാ വകുപ്പുകളെയും കൂട്ടിയിണക്കി പ്രവർത്തനങ്ങൾ സജീവമായി നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

 

 

You might also like