മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് തയ്യാറാക്കിയ റൂൾകർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് തയ്യാറാക്കിയ റൂൾകർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ജലനിരപ്പ് 142 അടിയായി ഉയർത്തുന്നത്‌ അഗീകരിക്കാനാകില്ലെന്നാണ് കേരളം വ്യക്തമാക്കി

0

ഇടുക്കി:കനത്ത മഴയിലെ നീരൊഴുക്കിൽ മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയര്ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുന്നിൽ കണ്ടുള്ള നടപടികൾ കേരളം ആരംഭിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് തയ്യാറാക്കിയ റൂൾകർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ജലനിരപ്പ് 142 അടിയായി ഉയർത്തുന്നത്‌ അഗീകരിക്കാനാകില്ലെന്നാണ് കേരളം വ്യക്തമാക്കി . സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകൾ മേൽനോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചു. നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ടാണ് ശാശ്വത പരിഹാരമെന്നും കേരളം സുപ്രിം കോടതിയെ അറിയിച്ചു

Mullaperiyar dam

28.10.2021
10.00 AM

Level 138.10 ft

Inflow
Average 3175 c/s

Current 2300 c/s

Discharge 2300 c/s

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം മേൽനോട്ട സമിതി വിളിച്ച കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുടെ യോഗത്തിൽ കേരളം ആശങ്കകൾ അറിയിച്ചിരുന്നു. യോഗത്തിൽ കേരളത്തിന്റെ 137 അടിയാക്കി ജലനിരപ്പ് കുറക്കുക എന്ന ആവശ്യത്തോട് അനുകൂല നിലപാടായിരുന്നു മേൽനോട്ട സമിതി സ്വീകരിച്ചത്. എന്നാൽ പിന്നീട് സുപ്രീംകോടതിയിൽ എത്തിയപ്പോൾ വിപരീത നിലപാടാണ് മേൽനോട്ട സമിതി സ്വീകരിച്ചത്. ഇതിനെ എതിർത്ത കേരളത്തോട് നിലപാട് ഇന്ന് അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകുകയായിരുന്നു. ഇതേ തുടർന്ന് കേരളം സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് മേൽനോട്ട സമതിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിട്ടുള്ളത് .

അതേസമയം നാളെ രാവിലെ ഏഴുമണിയോടെ അണകെട്ടി തുറന്നു വിടാനുള്ള സാധ്യതകനാക്കി ജനങ്ങളുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു . പെരിയാർ തീരവാസികളുടെ സുരക്ഷ ഉറപ്പാക്കും. ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് ആളുകളെ മാറ്റും. മേൽനോട്ട സമിതിയുടെ നിലപാടുകളെ വിമർശിച്ച മന്ത്രി, കേരളത്തിന്റെ പല വാദങ്ങളും മേൽനോട്ട സമിതി അംഗീകരിച്ചില്ലെന്നും പറഞ്ഞു.

You might also like

-