16 കാരി കൂട്ടബലാത്സംഗത്തിനിരക്കി നാലുപേർപിടിയിൽ

ചെന്നൈയില്‍ ഇറങ്ങേണ്ട പെണ്‍കുട്ടിയെ പ്രതികള്‍ ട്രെയിനിൽ നിര്‍ബന്ധപൂര്‍വം പാലക്കാട്ട് എത്തിക്കുകയായിരുന്നു. പാലക്കാട് നിന്ന് റോഡ് മാര്‍ഗ്ഗം കോഴിക്കോട്ടെത്തിച്ച ശേഷം പാളയത്തെ റൂമില്‍ വെച്ചായിരുന്നു പീഡിപ്പിച്ചത്.

0

കോഴിക്കോട്| കോഴിക്കോട് റയിൽവേ സ്റ്റേഷൻ പരിസരത്ത് പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികൾ പിടിയിൽ ഉത്തര്‍പ്രദേശ് സ്വദേശിയായ 16കാരി കൂട്ടബലാത്സംഗത്തിനിരക്കിയത് . യു പി യിലെസ്വന്തം ഗ്രാമത്തിൽ നിന്നും ചെന്നൈയിൽ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്ക് പുറപ്പെട്ട പതിനാറുകാരിയുമായി ചങ്ങാത്തം കൂടിയാണ് പ്രതികൾ ക്രൂരകൃത്യം ചെയ്ത് .സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ ഇക്റാർ ആലം, അജാജ്, ഇർഷാദ്, ഷക്കീൽ ഷാ എന്നിനാലുപേരാണ് പൊലീസ് പിടിയിലായത്.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഒന്നാമത്തെ റെയില്‍വേ പ്ലാറ്റ്‍ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു. ചെന്നൈയില്‍ ഇറങ്ങേണ്ട പെണ്‍കുട്ടിയെ പ്രതികള്‍ ട്രെയിനിൽ നിര്‍ബന്ധപൂര്‍വം പാലക്കാട്ട് എത്തിക്കുകയായിരുന്നു. പാലക്കാട് നിന്ന് റോഡ് മാര്‍ഗ്ഗം കോഴിക്കോട്ടെത്തിച്ച ശേഷം പാളയത്തെ റൂമില്‍ വെച്ചായിരുന്നു പീഡിപ്പിച്ചത്. പെൺകുട്ടി വാരണാസിയിൽ നിന്നാണ് ട്രെയിനില്‍ കയറിയത്. ചെന്നൈയിലെ സഹോദരിയുടെ വീട്ടിലേക്കായിരുന്നു യാത്ര. യാത്രക്കിടയില്‍ വെച്ചാണ് പ്രതികളുമായി പരിചയപ്പെട്ടത്. പെണ്‍കുട്ടിയെ പ്രതികള്‍ ചെന്നൈയില്‍ ഇറങ്ങാന്‍ സമ്മതിച്ചില്ല. പാലക്കാട്ട് എത്തിച്ച് അവിടെ നിന്ന് കോഴിക്കോട്ടേക്ക് റോഡ് വഴി എത്തിക്കുകയായിരുന്നു.

You might also like