ബാലരാമപുരത്ത് വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു

തേമ്പാമുട്ടം സ്വദേശി കരുണാകരന്‍ (65) ആണ് മരിച്ചത്.

0

തിരുവനന്തപുരം ബാലരാമപുരത്ത് വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു. തേമ്പാമുട്ടം സ്വദേശി കരുണാകരന്‍ (65) ആണ് മരിച്ചത്. അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാക്കള്‍ കല്ലുകൊണ്ട് എറിയുകയായിരുന്നു. നാല് ദിവസം മുമ്പായിരുന്നു മരണത്തിന് കാരണമായ ആക്രമണം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ കരുണാകരനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

You might also like

-