മോട്ടോർ വാഹനനിയമത്തിൽ ഇളവിന്കേരളം നിയമ സാധ്യത തേടി

പുതിയ നിയമം നടപ്പാക്കിയതുമൂലം ജനങ്ങൾക്കുണ്ടാ ബുദ്ധിമുട്ട് കുറയ്ക്കാൻ എന്തൊക്കെ നടപടി സ്വീകരിക്കണമെന്നത് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത കമ്മീഷണർ ആർ ശ്രീലേഖയെ ചുമതലപ്പെടുത്തും.

0

തിരുവനന്തപുരം: മോട്ടോർ വാഹനനിയമ ഭേദഗതിയിൽ ഇളവ് തേടി
കേരളം. ഇതിനുള്ള സാധ്യത സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ നിയമോപദേശം തേടി. പുതിയ നിയമം നടപ്പാക്കിയതുമൂലം ജനങ്ങൾക്കുണ്ടാ ബുദ്ധിമുട്ട് കുറയ്ക്കാൻ എന്തൊക്കെ നടപടി സ്വീകരിക്കണമെന്നത് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത കമ്മീഷണർ ആർ ശ്രീലേഖയെ ചുമതലപ്പെടുത്തും. വാഹനനിയമം ഇളവ് ചെയ്യുന്നതുസംബന്ധിച്ച് സാധ്യതകൾ പരിശോധിക്കാനുള്ള സമിതിയിൽ ഗതാഗത കമ്മീഷണർക്ക് പുറമെ ഗതാഗത, നിയമ സെക്രട്ടറിമാരും അംഗങ്ങളായിരിക്കും. നിയമം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി നിമയവകുപ്പിന് ഗതാഗതവകുപ്പ് കത്തയച്ചിട്ടുണ്ട്.

ഇപ്പോൾ ഏർപ്പെടുത്തിയ പിഴ നിരക്ക് കുറയ്ക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓണക്കാലത്ത് പിഴ ഈടാക്കേണ്ടെന്ന് പൊലീസ് ഉന്നതതലയോഗത്തിലും തീരുമാനമായിരുന്നു. പിഴയിനത്തിൽ നല്ല വരുമാനം സർക്കാരിന് ലഭിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള എതിർപ്പ് കൂടി കണക്കിലെടുക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വാഹനനിയമം അനുസരിച്ച് ഈടാക്കുന്ന പിഴത്തുകയിൽ കുറവ് വരുത്തണമെന്ന ആവശ്യം ഉന്നയിച്ച് ഭരണകക്ഷിയായ സിപിഎം രംഗത്തെത്തിയിരുന്നു. കേരളത്തിലെ പ്രതിപക്ഷകക്ഷിയായ കോൺഗ്രസിനും ഇക്കാര്യത്തിൽ അനുകൂല നിലപാടാണുള്ളത്. കേരളത്തിൽ റോഡുകൾ തകർന്നുകിടക്കുന്നതിനാലും ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാലും നിയമം ലഘൂകരിക്കണമെന്ന അഭിപ്രായമാണ് ഭരണപക്ഷത്തിനുള്ളത്

You might also like

-