മേയാന്‍ വിട്ട പശുവിനെ വേട്ടയാടി വെടിവെച്ചു കൊന്നകേസില്‍ യൂട്യൂബര്‍ അറസ്റ്റിൽ ഇറച്ചി കറിവച്ച് വിതരണം ചെയ്തത് പോലീസിനും ഫയര്ഫോഴ്സിനും

കടയ്ക്കല്‍ ഫയര്‍ സ്റ്റേഷന്‍, കടയ്ക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് ഇറച്ചിക്കറി വിതരണം നടത്തിയത്. സംഭവത്തില്‍ കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരെ ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.'

0

കൊല്ലം| മേയാന്‍ വിട്ട ഗര്‍ഭിണിയായ പശുവിനെ വെടിവെച്ചു കൊന്നകേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ഇറച്ചിക്കറി വച്ച് പൊലീസ് സ്റ്റേഷന്‍ഫയര്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്തിരുന്നു. കടയ്ക്കല്‍ ഫയര്‍ സ്റ്റേഷന്‍, കടയ്ക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് ഇറച്ചിക്കറി വിതരണം നടത്തിയത്. സംഭവത്തില്‍ കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരെ ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.’ഹംഗ്റി ക്യാപ്റ്റന്‍’ എന്ന യുട്യൂബ് ചാനലിലൂടെ പാചകരീതി പരിചയപ്പെടുത്തുന്നതിന് പശുവിന്റെയും ആടിന്റെയും ഇറച്ചി ഇവര്‍ ഉപയോഗിച്ചിരുന്നു.കമ്പംകോട് സ്വദേശി സജിയുടെ ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയായക്കുകയായിരുന്നു. മേയാന്‍ വിടുന്ന വളര്‍ത്തുമൃഗങ്ങളെ രാത്രിയില്‍ കൊന്ന് ഇറച്ചി ആക്കുകയായണ് ഇവര്‍ ചെയ്തിരുന്നത്.

മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവ പോലീസ് കണ്ടെടുത്തു. ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഓയില്‍പാം എസ്റ്റേറ്റില്‍ സാധാരണക്കാരായ കര്‍ഷകരാണ് അവരുടെ പശുക്കളെ ഉള്‍പ്പെടെ മേയാന്‍ വിടുന്നത്. കമ്പംകോട് അഭിലാഷ് ഭവനില്‍ സജിയുടെ പശുവിനെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.അതേ സമയം അഞ്ച് പശുക്കളെ കാണാതായെന്ന് ക്ഷീര കര്‍ഷകര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

You might also like

-