ഡിവൈഎഫ്ഐ നേതാക്കളുടെ ഇരട്ടക്കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മൂന്ന് ബൈക്കിലെത്തിയ സംഘവും കൊല്ലപ്പെട്ടവരുമായി വാക്കേറ്റമുണ്ടാകുന്നു. തുടര്‍ന്ന് സംഘം റോഡിലിറങ്ങി ഒരാളെ ഓടിക്കുന്നതും വളഞ്ഞിട്ട് വെട്ടുന്നതും വ്യക്തമാണ്

0

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിലെ ഡിവൈഎഫ്ഐ നേതാക്കളുടെ ഇരട്ടക്കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൃത്യം നടന്നിടത്തിന് സമീപത്തെ ജംഗ്ഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഒരാളെ ഓടിച്ച് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. അഞ്ചോളം പേരെ ദൃശ്യങ്ങളിൽ കാണാം. ബെക്കിൽ സംഘം എത്തുന്നതും വാക്കേറ്റമുണ്ടാകുന്നതും വെട്ടിക്കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.മൂന്ന് ബൈക്കിലെത്തിയ സംഘവും കൊല്ലപ്പെട്ടവരുമായി വാക്കേറ്റമുണ്ടാകുന്നു. തുടര്‍ന്ന് സംഘം റോഡിലിറങ്ങി ഒരാളെ ഓടിക്കുന്നതും വളഞ്ഞിട്ട് വെട്ടുന്നതും വ്യക്തമാണ്. കൃത്യം നടന്നിടത്തെ സിസിടിവി ക്യാമറകള്‍ തിരിച്ചുവെച്ച നിലയിലായിരുന്നു. അതിനാൽ ദൃശ്യങ്ങള്‍ ലഭ്യമായിരുന്നില്ല. സമീപത്തെ ജംഗ്ഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളിൽ ചിലരെ വ്യക്തമായതായി പൊലീസ് അറിയിച്ചു.

കൃത്യം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകള്‍ തിരിച്ചുവച്ച നിലയിലായിരുന്നു. അതിനാല്‍ ദൃശ്യങ്ങള്‍ ലഭ്യമായിരുന്നില്ല. സമീപത്തെ ജംഗ്ഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളില്‍ ചിലരെ വ്യക്തമായതായി പൊലീസ് അറിയിച്ചു.ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. മിഥിൽ രാജ് ഡിവൈഎഫ്ഐ തേമ്പാമൂട് യൂണിറ്റ് ജോ. സെക്രട്ടറിയും ഹക്ക് മുഹമ്മദ്- കലിങ്കിൻ മുഖം യൂണിറ്റ് പ്രസിഡൻ്റും പാർട്ടി അംഗവുമാണ്.