കമ്പംമെട്ടിൽ മാരക മയക്കുമരുന്ന് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

പ്രതിയുടെ പക്കൽ നിന്നും 385 മില്ലിഗ്രാം എംഡിഎംഎയും, 25 ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. ക്രിസ്മസ്-പുതുവത്സരത്തിന് മുന്നോടിയായി കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ നടത്തുന്ന സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇയാൾ പിടിയിലായത്

0

ഇടുക്കി: കമ്പംമെട്ടിൽ മാരക മയക്കു മരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. കലൂർ സ്വദേശി ജെറിൻ പീറ്ററാണ് പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നും ലഹരിവസ്തുക്കൾ കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേയാണ് ഇയാൾ എക്‌സൈസിന്റെ പിടിയിലായത്

പ്രതിയുടെ പക്കൽ നിന്നും 385 മില്ലിഗ്രാം എംഡിഎംഎയും, 25 ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. ക്രിസ്മസ്-പുതുവത്സരത്തിന് മുന്നോടിയായി കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ നടത്തുന്ന സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ആഘോഷങ്ങളുടെ ഭാഗമായി അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്‌ക്ക് വ്യാപകമായി മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസും എക്‌സൈസും വാഹന പരിശോധനയടക്കം കർശനമാക്കിയിരിക്കുകയാണ്.

You might also like