പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവും സുഹൃത്തും അറസ്റ്റിൽ

സുഹൃത്തായ ഷെബിന്റെ ഏറ്റുമാനുരിലെ വീട്ടിലെത്തിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് എന്ന് പോലീസ് അറിയിച്ചു

0

കോട്ടയം: മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവും സുഹൃത്തും അറസ്റ്റിൽ. മടുക്ക പനക്കച്ചിറ സ്വദേശി പുളിമൂട്ടിൽ ബിജീഷ് പി എസ് ,സുഹൃത്ത് ഏറ്റുമാനൂർ സ്വദേശി ഷെബിൻ ടി ഐസക് എന്നിവരാണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായത്. മുണ്ടക്കയം സ്വദേശിനിയായ പതിനാറുകാരിയെ മുഖ്യപ്രതി ബിനീഷ് പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

സുഹൃത്തായ ഷെബിന്റെ ഏറ്റുമാനുരിലെ വീട്ടിലെത്തിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് എന്ന് പോലീസ് അറിയിച്ചു. മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ തന്നെ മറ്റൊരു പോക്‌സോ കേസിൽ പ്രതിയാണ് ബിജീഷ്. ഷെബിൻ കൊലപാതകശ്രമ കേസിൽ പ്രതിയാണ്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്

You might also like