കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 234,105 ആയി.അമേരിക്കയിൽ മരണം 63,861 കടന്നു

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 63,861ആയി. 1,095,210 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.155,737 പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് ബാധിച്ച് അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 725 പേരാണ് മരിച്ചത്.

0

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 234,105 ആയി. 3,308,233 പേര്‍ക്കാണ് ഇതുവരെ ലോകത്ത് രോഗം സ്ഥിരീകരിച്ചത്. 1,042,819 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡ് മൂലം ലോകത്ത് ഇന്ന് മാത്രം 3,292 പേര്‍ മരിച്ചു. 53,919 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ ഇന്ന് 674 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 26,771 ആയി. ഫ്രാന്‍സില്‍ ജര്‍മനിയില്‍ മരിച്ചവരുടെ എണ്ണം 6,518 ആയി ഉയര്‍ന്നപ്പോള്‍ ഇറാനില്‍ കൊവിഡ് ബാധിച്ച് ഇതുവരെ 6,028 പേരാണ് ഇതുവരെ മരിച്ചത്.

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 63,861ആയി. 1,095,210 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.155,737 പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് ബാധിച്ച് അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 725 പേരാണ് മരിച്ചത്. 18,697 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ന്യൂയോര്‍ക്കില്‍ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഇവിടെ മരണസംഖ്യ ഇരുപത്തിമൂവായിരം കടന്നു. ന്യൂജേഴ്സിയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി പതിനാറായിരം കടന്നപ്പോള്‍ മരണസംഖ്യ ഏഴായിരത്തിനടുത്തെത്തി. മസാച്യുസെറ്റ്സില്‍ രോഗികളുടെ എണ്ണം അറുപതിനായിരം കടന്നു. മരണസംഖ്യ മൂവായിരത്തി അഞ്ഞൂറിനടുത്തെത്തി. ഇല്ലിനോയ്സിലെ രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നു. ഇവിടുത്തെ മരണസംഖ്യ രണ്ടായിരത്തി ഇരുന്നൂറ് കടന്നു. മിഷിഗണ്‍, പെന്‍സില്‍വാനിയ, കണക്ടിക്കട്ട്, ലൂസിയാന, ജോര്‍ജിയ എന്നിവിടങ്ങളിലും രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ്.

നെതര്‍ലന്റ്‌സിലെ മരണസംഖ്യ 4,795 ആയി ഉയര്‍ന്നു. ബെല്‍ജിയത്തില്‍ 7,594ഉം ബ്രസീലില്‍ 5,541ഉം തുര്‍ക്കിയില്‍ 3,174 പേരും മരിച്ചു. സ്വിറ്റ്‌സര്‍ലന്റിലെ മരണസംഖ്യ 1,737 ആയി സ്വീഡനിലേത് 2,586 ആയി. മെക്‌സിക്കോയില്‍ 1,732 പേരും അയര്‍ലന്റില്‍ 1,190 പേരും മരിച്ചു. ആഫ്രിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തേഴായിരം കടന്നപ്പോള്‍ മരണസംഖ്യ 1,592 ആയി. പാകിസ്താനില്‍ 346 പേരാണ് ഇതുവരെ മരിച്ചത്. ഇന്തോനേഷ്യ-792, കാനഡ-2,996, ഓസ്ട്രിയ-584, ഫിലിപ്പൈന്‍സ്-568, ഡെന്‍മാര്‍ക്ക്-443, ജപ്പാന്‍-425, ഇറാഖ്-92, ഇക്വഡോര്‍-883 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്

You might also like

-