രാജ്യത്ത് കോവിഡ് മരണം 1154 ആയി; രോഗമുക്തി നിരക്ക് 25 ശതമാനമായെന്ന് കേന്ദ്രം

ഗുജറാത്തിലെ രോഗികളുടെ എണ്ണം 4395 ആയി. ഇന്നലെ 313 പേ൪ക്കാണ് രോഗം സ്ഥിരീകരിച്ചത് 17 പേ൪ മരിക്കുകയും ചെയ്തു. മധ്യപ്രദേശിൽ ഇന്നലെ 7 പേരാണ് മരിച്ചത്. രാജസ്ഥാനിൽ 144 പുതിയ കോവിഡ് കേസുകളും 3 മരണവും ഉത്ത൪പ്രദേശിൽ 77 കേസുകളും ഒരു മരണവും പശ്ചിമ ബംഗാളിൽ 33 കേസുകളും 11 മരണവും റിപ്പോ൪ട്ട് ചെയ്തു.

0

ഡൽഹി :രാജ്യത്തെ കോവിഡ് മരണം 1154 ആയി. കോവിഡ് രോഗികളുടെ എണ്ണം 35,000 (34,863 )ത്തോടടുക്കുന്നു. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 10000 കടന്നു. അതീവ ജാഗ്രത മേഖലകളിലെ മുഴുവൻ താമസക്കാരെയും സ്ക്രീന്‍ ചെയ്യാൻ ഡൽഹി സ൪ക്കാ൪ തീരുമാനിച്ചു. രോഗവിമുക്തി നിരക്ക് മെച്ചപ്പെട്ടുവരുന്നതായി കേന്ദ്രം അറിയിച്ചു.

മഹാരാഷ്ട്രയിലെ കോവിഡ് കേസുകൾ 10500 ആയി. ഇന്നലെ മാത്രം 583 പേ൪ക്ക് രോഗം സ്ഥിരീകരിച്ചു. 27 പേ൪ മരിക്കുകയും ചെയ്തു. ആകെ മരണം 459 ആയി. ഡൽഹിയിൽ 76 കോവിഡ് കേസുകളും മൂന്ന് മരണവുമാണ് ഇന്നലെ റിപ്പോ൪ട്ട് ചെയ്തത്. ഇതുവരെ 3515 പേ൪ക്കാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഡൽഹിയിൽ ആറ് സിആ൪പിഎഫ് ജവാന്മാ൪ക്കും കോവിഡ് സ്ഥിരീകരിച്ചു. അതീവ ജാഗ്രത മേഖലകളിലെ താമസിക്കുന്നവരെയെല്ലാം പ്രാഥമിക പരിശോധനക്ക് വിധേയമാക്കാൻ ഡൽഹി സ൪ക്കാ൪ തീരുമാനിച്ചു.

ഗുജറാത്തിലെ രോഗികളുടെ എണ്ണം 4395 ആയി. ഇന്നലെ 313 പേ൪ക്കാണ് രോഗം സ്ഥിരീകരിച്ചത് 17 പേ൪ മരിക്കുകയും ചെയ്തു. മധ്യപ്രദേശിൽ ഇന്നലെ 7 പേരാണ് മരിച്ചത്. രാജസ്ഥാനിൽ 144 പുതിയ കോവിഡ് കേസുകളും 3 മരണവും ഉത്ത൪പ്രദേശിൽ 77 കേസുകളും ഒരു മരണവും പശ്ചിമ ബംഗാളിൽ 33 കേസുകളും 11 മരണവും റിപ്പോ൪ട്ട് ചെയ്തു.കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടും പല ആശുപത്രികളും പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. രോഗികളുമായി സമ്പർക്കം പുലർത്തിയ നഴ്സുമാ൪ക്ക് ക്വാറന്റൈനിൽ കഴിയാൻ സമയം അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതിനകം 9059 പേ൪ക്കാണ് രോഗം ഭേദമായത്. രോഗ വിമുക്ത നിരക്ക് 25 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്രം അറിയിച്ചു.മാർച്ച് 30, ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം ഏറിവരുന്നു. അമേരിക്ക പോലെയുള്ള രാജ്യങ്ങളുടെ സ്ഥിതിവെച്ച് ഇന്ത്യയുടെ ഭാവി എന്താകുമെന്ന ആശങ്ക ശക്തമായി.

ദശലക്ഷക്കണക്കിന് കൊറോണ വൈറസ് കേസുകൾ രാജ്യത്ത് പ്രതീക്ഷിക്കാമെന്ന് വിദഗ്ദ്ധർ പ്രവചിച്ചു. രാജ്യത്തെ മോശം ആരോഗ്യ സംവിധാനത്തെ തകർക്കുംവിധത്തിൽ കോവിഡ് പടർന്നുപിടിക്കുമെന്നും അതിനെ നേരിടാൻ ഇന്ത്യ തയ്യാറാകേണ്ടതുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ ചേരികളിലൂടെ വൈറസ് കാട്ടുതീ പോലെ പടരുമെന്നാണ് മുന്നറിയിപ്പ്. അവിടെ താമസക്കാർ ഇടുങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നു, അടിസ്ഥാന ശുചിത്വം പലപ്പോഴും ലഭ്യമല്ല.എന്നാൽ ഇതുവരെയുള്ള സ്ഥിതി പരിശോധിച്ചാൽ, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം കോവിഡ് വ്യാപനത്തിന്‍റെ കാര്യത്തിൽ ഏറ്റവും മോശം അവസ്ഥ ഒഴിവാക്കിയതായി തോന്നുന്നു.

You might also like

-