ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയവരിൽ വനിതാ ചാവേറും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.

0

കൊളംബോ : ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയവരിൽ വനിതാ ചാവേറും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഉപ പ്രതിരോധ മന്ത്രി റുവാൻ വിജെവർധനെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആകെ ഒൻപത് പേരാണ് വിവിധയിടങ്ങളിലായി ചാവേർ ആക്രമണം നടത്തിയത്. ഇതിൽ ഒരാൾ വനിതയാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ആക്രമികളുടെതെന്ന് പറഞ്ഞ ചിത്രങ്ങളും വീഡിയോയും പുറത്തു വിടുകയും ചെയ്തിരുന്നു. ആധികാരികത ഉറപ്പാക്കാത്ത ആ ദൃശ്യങ്ങളിലൊന്നും പക്ഷെ വനിതാ ചാവേറിനെപ്പറ്റി പരാമർശം ഉണ്ടായിരുന്നില്ല.

You might also like

-