പോലീസിലെ പെൺവരകൾ

പരേഡ് കഴിഞ്ഞ് അവർ വരക്കുന്ന ചിത്രങ്ങൾ കാണാൻ ചെന്നപ്പോഴാണ് വനിതാ പോലീസ് ബറ്റാലിയന്റെ ടീ ഷർട്ടുമണിഞ്ഞ് ചിത്രം വരക്കുന്ന ആ ചിത്രകാരികൾ പോലീസിലെ പെൺവരക്കാരാണെന്ന് മനസ്സിലായത്

0

തിരുവനന്തപുരം :രാവിലെ ആറര മണിക്ക് ഇരുന്നറ്റമ്പതോളം വനിതാ പോലീസ് സേനാംഗങ്ങൾ കഴക്കൂട്ടം മേനം കുളത്ത് പുതിയതായി നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന പരേഡ് ഗ്രൗണ്ടിൽ വനിതാ ബറ്റാലിയന്റെ ഉത്ഘാടനത്തോട് അനുബന്ധിച്ചുള്ള പരേഡ് പ്രാക്ടീസിനയി എത്തിക്കൊണ്ടിരിക്കുന്നു ..
പരേഡ് ഗ്രാണ്ടിന്റെ ചുറ്റ് മതിലിൽ കുറെ പെൺകുട്ടികൾ ചിത്രങ്ങൾ വരക്കുന്നത് കണ്ടപ്പോൾ ഏതെങ്കിലും ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ ആയിരിക്കും എന്നാണ് ആദ്യം കരുതിയത് . പരേഡ് കഴിഞ്ഞ് അവർ വരക്കുന്ന ചിത്രങ്ങൾ കാണാൻ ചെന്നപ്പോഴാണ് വനിതാ പോലീസ് ബറ്റാലിയന്റെ ടീ ഷർട്ടുമണിഞ്ഞ് ചിത്രം വരക്കുന്ന ആ ചിത്രകാരികൾ പോലീസിലെ പെൺവരക്കാരാണെന്ന് മനസ്സിലായത്


അടൂർ എൻജീനിയറിംങ്ങ് കോളേജിൽ നിന്നും ബി ടെക് പഠനം പുർത്തിയാക്കി ആറൻമുള വാസ്തുവിദ്യാ ഗുരുകുലത്തിൽ നിന്ന് മ്യൂറൽ പെയിൻറിംങ്ങ് കോഴ്സ് പൂർത്തിയാക്കി പോലീസിൽ എത്തിയ തിരുവല്ല സ്വദേശി രശ്മി കെ.എസ് ന്റെ നോത്യതത്വത്തിൽ തിരുവനന്തപുരം സ്വദേശികളായ ആൻസി എസ്.ടി പ്രത്യുഷ , രേഷ്മ,കാഞ്ഞിരപ്പള്ളി സ്വദേശി ശ്രീലക്ഷമി ടി.എസ് ,പമ്പാവാലി സ്വദേശി അഞ്ജന ,രേശ്മ .എൽ ,മലപ്പുറത്തെ മോനിഷ ,ആശ , എന്നിവർ ചേർന്ന് വനിതാ ബറ്റാലിയന്റെ പ്രവേശകവാടം മുതൽ പരേഡ് ഗ്രൗണ്ടിന്റെ ചുറ്റുമതിലടക്കം വർണ്ണവസന്തം വിരിയിച്ച പെൺ വരക്കാർ .


ഇതിന് മുൻപും ഈ കാക്കിയണിഞ്ഞ ചിത്രകാരികൾ തങ്ങളുടെ വർണ്ണ ലോകം പോലീസ് വര കാഴ്ചകൾക്ക് വേദിയാക്കിയത് തൃശൂർ പോലീസ് അക്കാദമിയിലാണ്.


കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായ അക്കാദമിയിലെ പഴയ കെട്ടിടങ്ങൾ പുനർ നിർമ്മാണം നടത്തിയ അവസരത്തിൽ ആ കൊട്ടിടങ്ങളുടെ ചുമരുകൾ മനോഹരമായ രീതിയിൽ മ്യുറൽ ചിത്രങ്ങളും പ്രകൃതി ദൃശ്യങ്ങളും അബ്സ്ട്രാക്റ്റുകളും കൊണ്ട് വർണ്ണങ്ങൾ വാരി വിതറിയ കാഴ്ചകൾ അത് വഴി കടന്ന് പോകുന്ന ആരിലും കണ്ണുകൾക്ക് കൗതുകമാരുക്കുന്ന വരകഴ്ചകൾ തന്നെയാണ് .അക്കാദമിയിലെ പത്തോളം ക്ലാസ് മുറികൾക്കുള്ളിലും മ്യൂറൽ ചിത്രങ്ങളൊരുക്കിയ ഈ ചിത്രകാരികൾ കേരള പോലീസിന്റെ അഭിമാനതാരകങ്ങളായി മാറി കഴിഞ്ഞു.

You might also like

-