ഐ.ജി മനോജ് എബ്രഹാം അന്തസില്ലാത്ത പൊലീസ് നായയെന്ന് ബി. ഗോപാലകൃഷ്ണന്‍

മനോജ് എബ്രഹാം കേരള പോലീസിലെ അന്തസില്ലാത്ത നായയാണെന്ന് പറഞ്ഞ ഗോപാലകൃഷ്ണൻ ശബരിമലയിലെ എല്ലാം സംഘർഷങ്ങൾക്കും കാരണം ഐജിയാണെന്നും, ഇനിയൊരു പ്രമോഷൻ കിട്ടാൻ കേന്ദ്ര ട്രൈബ്യൂണലിൽ മനോജ് എബ്രഹാം പോകേണ്ടി വരുമെന്ന് ഓർക്കണമെന്നും അപ്പോൾ കണക്കു തീർക്കുമെന്നും....

0

കൊച്ചി :ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഐ.ജി മനോജ് എബ്രഹാമിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണൻ . മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയാണെന്നായിരുന്നു ഗോപാലകൃഷ്ണന്റെ അധിക്ഷേപം . ശബരിമല യിൽ സ്ത്രീ പ്രവേശന പ്രശ്‌നത്തിൽ ഭക്തരെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി എറണാകുളത്ത് നടത്തിയ സമരത്തിലാണ് ഐ.ജി മനോജ് എബ്രഹാമിനെതിരെ ബിജെപി നേതാവ് അധിക്ഷേപിച്ച സംസാരിച്ചത് .
മനോജ് എബ്രഹാം കേരള പോലീസിലെ അന്തസില്ലാത്ത നായയാണെന്ന് പറഞ്ഞ ഗോപാലകൃഷ്ണൻ ശബരിമലയിലെ എല്ലാം സംഘർഷങ്ങൾക്കും കാരണം ഐജിയാണെന്നും, ഇനിയൊരു പ്രമോഷൻ കിട്ടാൻ കേന്ദ്ര ട്രൈബ്യൂണലിൽ മനോജ് എബ്രഹാം പോകേണ്ടി വരുമെന്ന് ഓർക്കണമെന്നും അപ്പോൾ കണക്കു തീർക്കുമെന്നും ഐ ജി ക്കെതിരെ ബിജെപി കേന്ദ്രത്തിന് പരാതി നൽകുമെന്നും ഗോപാലകൃഷ്ണൻ തന്റെ പ്രസംഗത്തിൽ ഭീക്ഷണി മുഴക്കി

You might also like

-