കടം കേറി മുടിച്ചു… ബാധ്യത തീർക്കാൻ വത്തിക്കാന്റെ നിര്‍ദേശം; സിറോ മലബാർ സഭയിൽ വീണ്ടും ഭൂമി വില്പന

അതിരൂപതയിലെ കോടികളുടെ ഭൂമി ഇടപാടുകള്‍ വിവാദമായതിനെ തുടര്‍ന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ മാര്‍ ജേക്കബ് മനത്തോട്ടത്തിന് വത്തിക്കാന്‍ നല്‍കിയ നിര്‍ദേശാനുസരണമാണ് ഭൂമികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്.

0

കൊച്ചി :എറണാകുളം -അങ്കമാലി അതിരൂപത ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായി 10 ഏക്കര്‍ ഭൂമി വില്‍ക്കുന്നു. കാക്കനാട്ടെ വിജോ ഭവനു സമീപത്തുള്ള ഭൂമിയാണ് വില്‍ക്കാന്‍ തത്വത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്.അതിരൂപതയിലെ കോടികളുടെ ഭൂമി ഇടപാടുകള്‍ വിവാദമായതിനെ തുടര്‍ന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ മാര്‍ ജേക്കബ് മനത്തോട്ടത്തിന് വത്തിക്കാന്‍ നല്‍കിയ നിര്‍ദേശാനുസരണമാണ് ഭൂമികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്.

അതിരൂപതയിലെ കടവായ്പകള്‍ എത്രയും വേഗം തീര്‍ക്കണമെന്നും അതിനായി എന്തുമാര്‍ഗവും സ്വീകരിക്കാമെന്നും വത്തിക്കാന്‍ ഇദേഹത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണവിലയുള്ള ഭൂമി വില്‍ക്കുന്നത്.ഗാര്‍ഡ് ഗ്രൂപ്പ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു സെന്റിന് അഞ്ചുലക്ഷം നിരക്കിലാണ് വില്‍ക്കാന്‍ ലക്ഷ്യമിടുന്നത്.

ഭൂമി വില്പനയിലൂടെ 50 കോടി സമാഹരിക്കാംമെന്നാണ് സഭ കണക്കുകൂട്ടുന്നത് . സഭയുടെ മറ്റുസ്ഥലങ്ങളിലുള്ള ഭൂമിയും ഇത്തരത്തില്‍ വില്‍ക്കുന്നതോടെ വായ്പതുക തിരിച്ചടയ്ക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

You might also like

-