ശബരിമല വിഷയത്തി കെ പി സി സി യെ തള്ളി രാഹുല്‍ സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാം

സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് തുല്യര്‍ തന്നെയാണെന്നും അതുകൊണ്ട് അവര്‍ക്ക് എല്ലായിടത്തും പോകാമെന്നുമാണ് തന്റെ വ്യക്തിപരമായ നിലപാടെന്ന്

0

ഡൽഹി :ശബരിമലസ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് തുല്യര്‍ തന്നെയാണെന്നും അതുകൊണ്ട് അവര്‍ക്ക് എല്ലായിടത്തും പോകാമെന്നുമാണ് തന്റെ വ്യക്തിപരമായ നിലപാടെന്ന് ഒരു ദേശിയ മാധ്യമത്തോട് രാഹുല്‍ ഗാന്ധി വ്യക്മാക്കി.തനിക്കും തന്റെ പാര്‍ട്ടിക്കും ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യമില്ല. കേരളത്തിലെ പാര്‍ട്ടി ജനങ്ങളുടെ വൈകാരിക സാഹചര്യം കണക്കാക്കിയാണ് നിലപാട് എടുത്തിരിക്കുന്നതെന്നും അതുകൊണ്ട് അവരുടെ ആഗ്രഹങ്ങളോട് പൊരുത്തപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിലപാട് അര്‍ഥശങ്കയ്ക്കിടിയില്ലാത്ത വിധം വ്യക്തമാക്കിയതോടെ ഇടതുപക്ഷ സര്‍ക്കാരിനെതികരെ ‘ഒളിവില്‍’ പോരാടുന്ന കെപിസിസിയ്ക്ക് വരും ദിവസങ്ങളില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാകും. ഇപ്പോള്‍ തന്നെ പല യുവ നേതാക്കളും സംസ്ഥാന പാര്‍ട്ടിയുടെ നിലപാടിനെ തള്ളിരംഗത്തെത്തിയിട്ടുണ്ട് . തന്നെയുമല്ല, ബിജെപിയുടെ അതേ നിലപാട് തന്നെയാണ് സ്ത്രീ പ്രവേശം പോലുള്ള പുരോഗമനപരമായ വിഷയത്തിലും കോണ്‍ഗ്രസിനുള്ളതെന്ന പൊതു സമൂഹത്തില്‍ നിന്ന് വിമര്‍ശനവുമുണ്ട്

You might also like

-