ന്യൂയോർക്ടൈമിംസിലെ വനിതാ മാധ്യമപ്രവർത്തക സന്നിധാനത്തേക്ക്

ന്യൂയോര്‍ക്ക് ടൈംസിന്‍റെ സുഹാസിനി രാജാണ് രാവിലെ തന്നെ മലകയറാൻ ആരംഭിച്ചത് . ശബരിമല റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ടാണ് താനെത്തിയതെന്ന് സുഹാസിനി പറഞ്ഞു.

0

പമ്പ :ന്യൂയോര്‍ക്ക് ടൈംസിന്‍റെ വനിതാ മാധ്യമപ്രവര്‍ത്തക സന്നിധാനത്തേക്ക്. പൊലീസ് സംരക്ഷണയിലാണ് ഇവര്‍ മല കയറുന്നത്.ന്യൂയോര്‍ക്ക് ടൈംസിന്‍റെ സുഹാസിനി രാജാണ് രാവിലെ തന്നെ മലകയറാൻ ആരംഭിച്ചത് . ശബരിമല റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ടാണ് താനെത്തിയതെന്ന് സുഹാസിനി പറഞ്ഞു. പമ്പയില്‍ വെച്ച് സമരാനുകൂലികള്‍ സുഹാസിനിയെ തടയാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് നാല് പൊലീസുകാരുടെ അകമ്പടിയില്‍ സുഹാസിനി സന്നിധാനത്തേക്ക് തിരിച്ചു.വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ശബരിമലയില്‍ പൊതുവെ പ്രവേശിക്കാറുണ്ടായിരുന്നില്ല. സുഹാസിനി സന്നിധാനത്തെത്തിയാല്‍ അത് ചരിത്രമാകും. ലക്നൌ സ്വദേശിനിയാണ് സുഹാസിനി.എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ടറും സന്നിധാനത്തേക്ക് തിരിച്ചിരുന്നു. എന്നാല്‍ അവര്‍ പാതിവഴിയില്‍ ശ്രമം ഉപേക്ഷിച്ചു.

You might also like