“ജമ്മു കാശ്മീരിൽ പുതിയ പാർട്ടി രൂപികരിക്കും ബി ജെ പി യുമായി ചങ്ങാത്തമില്ല”ഗുലാം നബി ആസാദ്

പത്തു കൊല്ലം കാത്തിരുന്നു രാഹുൽ ഗാന്ധിയുടെ ചുറ്റുമുള്ള സംഘത്തെ എല്ലാവർക്കും അറിയാം.കെസി വേണുഗോപാലിനെ മാറ്റണം എന്ന് ആവശ്യപ്പെട്ടില്ല.വേണുഗോപാലിന് കടലാസിൽ ഒപ്പിടാനുള്ള അധികാരമേ ഉള്ളു.ശശി തരൂരുമായി രാജിക്കു ശേഷം സംസാരിച്ചില്ല.കോൺഗ്രസിൽ ഒന്നും മാറില്ലെന്ന് കരുതുന്നവർ പുറത്തു വരണം

0

ഡൽഹി | ജമ്മു കാശ്മീരിൽ പുതിയ പാർട്ടി രൂപികരിക്കും ബി ജെ പി യുമായി ചങ്ങാത്തമില്ല ഗുലാം നബി ആസാദ് പറഞ്ഞു .പാർട്ടി വിടാനുള്ള തീരുമാനം ഒറ്റദിവസം കൊണ്ട് എടുത്തതല്ലാ . പ്രശ്നപരിഹാരത്തിന് ഏറെ നാൾ കാത്തിരുന്നു.നേതൃത്വത്തിന് ഇതിന് സമയമില്ലായിരുന്നു.പത്തു കൊല്ലം കാത്തിരുന്നു രാഹുൽ ഗാന്ധിയുടെ ചുറ്റുമുള്ള സംഘത്തെ എല്ലാവർക്കും അറിയാം.കെസി വേണുഗോപാലിനെ മാറ്റണം എന്ന് ആവശ്യപ്പെട്ടില്ല.വേണുഗോപാലിന് കടലാസിൽ ഒപ്പിടാനുള്ള അധികാരമേ ഉള്ളു.ശശി തരൂരുമായി രാജിക്കു ശേഷം സംസാരിച്ചില്ല.കോൺഗ്രസിൽ ഒന്നും മാറില്ലെന്ന് കരുതുന്നവർ പുറത്തു വരണം.കേരളത്തിൽ നിന്ന് സീറ്റ് ആവശ്യപ്പെട്ടു എന്ന വാർത്ത കെട്ടിചമച്ചതാണ്..നേതൃത്വം കള്ളം പ്രചരിപ്പിക്കുകയാണ്. നേതൃത്വത്തിന് കത്തെഴുതിയത് രാജ്യസഭയിൽ ഒരു കൊല്ലം ബാക്കിയായിരിക്കെയാണ്.രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ഓടിപ്പോയത് ആത്മവിശ്വാസകുറവിന്‍റെ ലക്ഷണമാണ്..ജയറാം രമേശിനെ ഗുലാം നബി ആസാദ് രൂക്ഷമായി വിമർശിച്ചു. .ജയറാം രമേശിന്‍റെ ഡിഎൻഎ പരിശോധിച്ചാൽ പല പാർട്ടികളും കാണാം.ജയറാം രമേശിന് ബിജെപിയുമായി ധാരണയുണ്ടായിരുന്നു.കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് ഉറപ്പാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു..ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതനായതാണ്. തന്നെ ആവശ്യമില്ലെന്ന തോന്നലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. താന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതല്ല. പുറത്താക്കിയത് പോലെയാണ്. തന്റെ രാജിക്കത്തിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നല്‍കിയ മറുപടിയെയും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.

സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലായ്മയും പാര്‍ട്ടിയിലെ കണ്‍സള്‍ട്ടേറ്റീവ് സംവിധാനത്തെ തകര്‍ത്തുവെന്നും കത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചതായി അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.രാജിക്ക് പിന്നാലെ താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചാകും പാര്‍ട്ടി രൂപീകരിക്കുക. രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും പുതിയ രാഷ്ട്രീയ നിലപാട് ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജിക്ക് പിന്നാലെ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നു എന്നും ഗുലാബ് നബി ആസാദ് വ്യക്തമാക്കിയിരുന്നു.

You might also like

-