കാട്ടാനക്കുമുന്നിൽ മനുക്ഷ്യജീവന് പുല്ലുവില ?സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപെടുന്നവരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നു

കാട്ടാന ചാരിഞ്ഞപ്പോൾ പ്രകോപന പ്രസ്താവനയുമയി രംഗത്തെത്തിയ മേനക ഗാന്ധിക്കും മൃഗസ്നേഹികൾക്കും ഇടുക്കിയിൽ കാട്ടാനയുടെ പുലിയുടേയു കടുവയുടെയും ആക്രമണത്തിൽ ജീവൻ നഷ്ടമായപ്പോൾ .ഈ മൃഗസ്നേഹികൾ എവിടെയായിരുന്നു?"

0

 മൂന്നാർ : പാലക്കാട് ജില്ലയില്‍  പിടിയാനചരിഞ്ഞ സംഭവത്തിൽ വിവാദം കൊടുമ്പിരികൊള്ളുമ്പോൾ , ഇടുക്കിയിലെ മലയോര മേഖലയിലെ കർഷകർ ഉയർത്തുന്ന ഒരു ചോദ്യമുണ്ട് .” കാട്ടാന ചാരിഞ്ഞപ്പോൾ പ്രകോപന പ്രസ്താവനയുമയി രംഗത്തെത്തിയ മേനക ഗാന്ധിക്കും മൃഗസ്നേഹികൾക്കും ഇടുക്കിയിൽ കാട്ടാനയുടെ പുലിയുടേയു കടുവയുടെയും ആക്രമണത്തിൽ ജീവൻ നഷ്ടമായപ്പോൾ .ഈ മൃഗസ്നേഹികൾ എവിടെയായിരുന്നു?” ഇതുചോദിക്കുന്നത് ചിന്നക്കനാലിൽ അടുത്തിടെ കാട്ടാനയുടെ ആക്രമണത്തിൽ ജീവനെടുത്ത ചന്ദ്രപാലിന്റെ മകൻ മണികണ്ഠന്റെതാണ് . ചന്ദ്രപാൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ മുന്ന് മക്കളും ഇയാളുടെ ഭാര്യയും ഉൾപ്പെടുന്ന കുടുംബഇന്ന് തീർത്തു അനാഥമായി .

പുലിയുടെ ആക്രമണത്തിൽ മരിച്ച ബിനീഷ് ശരീരം

ഒരു കുടുബത്തിനു അന്നംഉട്ടാൻ വേണ്ടി ഇടുക്കി കഞ്ഞിക്കുഴിയിലെ വടക്കേതിൽ ബിനീഷ് (37 )എന്ന കർഷകൻ ജോലിതേടി പത്തനതിട്ടയിലെ തണ്ണിത്തോട്ടിലെ റബ്ബർതോട്ടത്തിൽ ജോലിചെയ്യുന്നതിനിടെ പുലികടിച്ചു കൊന്നപ്പോൾ പുലി ബാക്കിവച്ചമൃതശരീരം ഏറ്റുവാങ്ങി സംസ്കരിക്കേണ്ടിവന്ന കഞ്ഞിക്കുഴിയിലെ നിർധന കുടുംബത്തിന് ചോദിക്കാനുള്ളത് പുലിതിന്ന തന്റെ ഭർത്താവിന്റെ വിയോഗത്തിൽ ആരും പ്രതികരിച്ചില്ലല്ലോ എന്നതാണ് ?

ഇതു ചിന്നക്കലിലെ ചന്ദ്രപാലിന്റെ കുടുബത്തിന്റെ മാത്ര കഥയല്ല ചിന്നക്കലിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട 38 കുടുംബങ്ങളും ചോദിക്കുന്ന ചോദ്യം ഏതുതന്നെയാകും മൂന്നാർ വൈൽഡ് ലൈഫിന് കിഴിൽ വരുന്ന സൂര്യനെല്ലി ചിന്നക്കനാൽ ശാന്തൻപാറ പൂപ്പാറ മഞ്ഞകുഴി സിങ്കുകണ്ടം തുടങ്ങിയ മേഖലകളിൽ കാട്ടാന ആക്രമണം നിത്യസംഭവമാണ് 2002 മുതൽ നാളിതുവരെ 38 പേരാണ് കാട്ടാന ആക്രമണത്തിൽചെറിയൊരു പ്രദേശത്തു മാത്രം കൊല്ലപ്പെട്ടത്ഈ കട്ട് പോത്തിന്റെയും കടുവയുടെയും പുലിയുടെയും പാമ്പിനെയും കാട്ടുപന്നിയുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിലും ഏറെ വരും

2002-ല്‍ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം 3700 ലധികംആദിവാസികുടുംബങ്ങളെ ആനതാരകളില്‍ പെട്ട സ്ഥലത്ത് കുടിയിരുത്തുകയും ചെയ്തു അവശേഷിച്ച സ്ഥലം കൈയ്യേറി റിസോർട്ട് മാഫിയകൾ റിസോര്‍ട്ടുകള്‍ കെട്ടിപടുത്തുകയും ചെയ്തതോടെ മനുഷ്യന് വന്യമൃഗങ്ങളും തമ്മിലുള്ള ശത്രുത വർദ്ധിക്കുകയായിരുന്നു . വന മേഖലകളെ കുറിച്ച് കൂടുതല്‍ അറിവില്ലാത്തവരും തോട്ടം തൊഴിലാളികളുമാണ് കൂടുതലും കാട്ടാന ആക്രമണത്തിന് ഇരയായിരിക്കുന്നത്.മൂലത്തറ ആനയിറങ്കല്‍ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം നടന്നിരിക്കുന്നത്.ഈ മേഖലയില്‍ മാത്രമായി 26 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കാട്ടാനയെ ഭയന്ന് തോട്ടങ്ങളിൽ ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യം ഈ മേഖലയിലെപ്പോഴും നിലനിൽക്കുകയാണ്

രാവിലെ 7 മണിക്കും 10 മണിക്കും ഇടയിലാണ് കാട്ടാന ആക്രമണത്തിൽ മരങ്ങൾ സംഭവിച്ചിട്ടുള്ളത് .മരണ പെട്ടിട്ടുള്ളതാകട്ടെ അന്‍പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവറൂമാണ് കാട്ടാന ആക്രമണത്തിന് ഇരയായതിൽ ശാരിരികബുദ്ധിമുട്ടുകള്‍ മൂലം പെട്ടന്ന് ഓടി രക്ഷപെടുവാന്‍ സാധിക്കാത്തവരാണ് അധികവും. കാട്ടാനകളുടെ ആക്രമണത്തിൽനിന്നും തലനാരിഴയ്ക്ക്‌ രക്ഷപെട്ട്‌, ഗുരുതരമായ പരിക്കുകളോടെയും, അംഗവൈകല്യത്തോടെയും കഴിയുന്ന നിരവധിപ്പേർ ഈ പ്രദേശങ്ങളിലുണ്ട്‌. ജീവനാശത്തിന് പുറമെ വീടുകൾ, ഏലക്കാ സംസ്‌കരിക്കുന്നതിനുള്ള സ്‌റ്റോറുകൾ, ജല സംഭരണ ടാങ്കുകൾ, കുടിക്കുന്നതിനും, തോട്ടം നനയ്ക്കുന്നതിനുമായി സ്ഥാപിച്ചിട്ടുള്ള പമ്പുസെറ്റുകൾ, പൈപ്പുകൾ, മോട്ടോർ പുരകൾ ഇങ്ങനെ കോടിക്കണക്കിനു രൂപയുടെ വസ്‌തുവകകളും ആനകൾ നശിപ്പിച്ചിട്ടുണ്ട്‌.ഏലം കുരുമുളക്‌ വാഴ ജാതി കപ്പ തുടങ്ങിയ വിളകൾക്കും ഓരോ വർഷവും വൻനാശമാണു വരുത്തിക്കൊണ്ടിരിക്കുന്നത്‌. രാത്രി പടക്കം പൊട്ടിച്ച്‌ ശബ്ദമുണ്ടാക്കിയും, വീടിനു പുറത്ത്‌ ആഴി കൂട്ടി കാവലിരുന്നും നാട്ടുകാർ ഇവയെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നുണ്ടങ്കിലും നാട്ടിൽ ഇറങ്ങിയ വന്യമൃഗങ്ങൾ കാട്ടിലേക്ക് മടങ്ങുന്നില്ല എന്ന് മാത്രമല്ല നാട് ഇവറ്റകൾ താവളമാക്കിക്കഴിഞ്ഞു .

വന്യ മൃഗങ്ങളുടെ ആക്രമണം കഴിഞ്ഞ കാലത്തേ അപേക്ഷിച്ചു വൻതോതിൽ സംഥാനത്തു വർധിച്ചു കൊണ്ടിരിക്കുകയാണ് ,2017 – 18 കാലയളവിൽ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് 98 പേര് മരിച്ചു 649 പേർക്ക് കടിയേറ്റു പാമ്പുകടിയേറ്റ് ഇക്കാലയളവിൽ 15 കന്നുകാലികൾ ചത്തു ,2016 -17 വർഷത്തിൽ 88 പേരാണ് മരിച്ചത് 324 പേർക്ക് പാമ്പുകടിയേറ്റു 16 വളർത്തുമൃഗങ്ങൾ ചത്തു ,2017 -18 കാലയളവിൽ കാട്ടാനയുടെ ആക്രമണത്തിൽ 21 പേര് മരിച്ചു 45 പേർക് പരിക്കേറ്റു 166 വലത്തു മൃഗങ്ങൾ ചത്തു കൃഷിയും വസ്തുവകകളും നഷ്ടപ്പടുത്തതുമായിബന്ധപെട്ട് 30236 കേസ്സുകൾ റിപ്പോർട്ടുചെയ്തു.2015 – 2016 കാലയളവിൽ കാട്ടാനയുടെ ആക്രമണത്തിൽ 12 പേര് മരിച്ചു .18 പേർക് പരിക്കേറ്റു 31 വളർത്തു മൃഗങ്ങൾ ചത്തു .2017 -18 കാലയളവിൽ കാട്ടുപന്നിയുടെ അകാരമാണത്തിൽ 3 പേര് മരിച്ചു 103 പേർക്കു പരിക്കേറ്റു ഭൂമിയും മറ്റു വസ്തുവകളായും നശിപ്പിച്ചതിൽ 1194 കേസുകൾ രജിസ്റ്റർ ചെയ്തു 2015 -16 ൽ കാട്ടുപന്നി ആക്രമിച്ചു 4 പേര് മരിച്ചു 56 പേർക്ക് പരിക്കേറ്റു 1339 കേസ്സുകൾ രജിസ്റ്റർ ചെയ്തു .2017 -18 ൽ കാട്ടുപോത്തിന്റെ അകാരണത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി 3 പേർക്ക് പരിക്കേറ്റു2017 -18 ൽ കടുവയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായി 12 പേർക്ക് പരിക്കേറ്റു വസ്തുക്കൾ നശിപ്പിച്ചതുമായി ബന്ധപെട്ട് 190 കേസ്സുകൾ റിപ്പോർട് ചെയ്തു , 2017 -18 ൽ പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു 192 വളർത്തുമൃഗങ്ങൾക്ക് ജീവൻ നഷ്ടമായി ,2017 -18 കാലയളവിൽ മനുഷ്യരും മൃഗങ്ങളും തമ്മിൽ 7,229 ഏറ്റുമുട്ടലുകൾ ഉണ്ടായപ്പോൾ 9333 നഷ്ടപരിഹാരത്തിനായി അപേക്ഷകരാനുണ്ടായിരുന്നത് ,ഇതിൽ 6304 കേസ്സുകൾ വന്യമൃഗ ആക്രമണങ്ങൾ ഉണ്ടായത് വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലും മറ്റുള്ളവ നാട്ടുപുറങ്ങളിലെ ജനവാസകേന്ദ്രങ്ങളിലുമാണ്

വന്യമൃഗ ശല്യംഏറ്റവും കൂടുതൽ രൂക്ഷമായിട്ടുള്ളത് ഇടുക്കി വയനാട് പാലക്കാട് തൃശൂർ ജില്ലകളിലാണ് .മുൻകാലങ്ങളെ അപേക്ഷിച്ചു മനുഷ്യരും മൃഗങ്ങളുവും തമ്മിലുള്ള ശത്രുത വർദ്ധിക്കാൻ കാരണം . കാട്ടിലേക്കുള്ള മനുക്ഷ്യരുടെ കടന്നുകയറ്റവും വളമേഖലകളിലെ ട്രാക്കിങ് മാണ് ,മറ്റൊരു പ്രധാനകാരണം വന്യമൃഗങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനയാണ്.നിലവിലെ കണക്കുകൾ പ്രകാരം നമ്മുടെ കാടുകളിൽ 190 കടുവകളും 7490 ആനകളും 48034 കാട്ടുപന്നികളും 17860 കാട്ടുപോത്തുകളും ഉണ്ടന്നാണ്കണക്ക് . 2002 നെ അപേക്ഷിച്ചു വന്യമൃഗങ്ങളുടെ എണ്ണം നമ്മുടെ കാടുകളിൽ പത്തിരട്ടിയെങ്കിലും വര്ധിച്ചതായാണ് കണക്ക് .

ഇടുക്കിയിലും വയനാട്ടിലും പട്ടണ പ്രദേശങ്ങളിൽപോലും കാട്ടാന ഇറങ്ങുന്നത് പതിവായി മുന്നാർ പട്ടണത്തിൽ വൈകിട്ട് അഞ്ചുമണി കഴിഞ്ഞാൽ കാട്ടാന കൂട്ടാമായി എത്തുന്നത് പതിവ് കാഴ്ചയാണ് വൈകിട്ട് എത്തുന്ന കാട്ടാന കാട്ടിലേക്ക് പോകുന്നത് രാവിലെ ഒൻപതു മാണിയോട് കൂടിയാണ്. ഇതിനിടെ മുന്നാറിൽ പാവപെട്ട തോട്ടം തൊഴിലാളികൾ നട്ടെതെല്ലാം തിന്നു തീർക്കുന്നു . കടകൾ തകർത്ത് പഴവും പച്ചക്കറികളും പലവ്യഞ്ചങ്ങളും തിന്നു നശിപ്പിക്കുന്നു.ഇത്രയേറെ വന്യ മൃഗശല്യം മനുഷ്യർക്കുണ്ടായിട്ടും നാട്ടിലിറങ്ങുന്ന വന്യമൃഗണങ്ങളെ കണ്ടു രസിച്ചു ചിത്രം മൊബൈൽ പകർത്തി പട്ടണ മധ്യത്തിലെ സർക്കാർ മന്ദിരങ്ങളിലേക്ക് മടങ്ങുന്ന വനം വകുപ്പ് ജീവനക്കാരെമാത്രമാണ് മുന്നാറിൽ കാണാനൊള്ളു

മനുക്ഷ്യരുടെ വന്യമൃഗങ്ങളുടേയും നിലനില്പാണ് ഇവിടെ ആധാരമാകേണ്ടത് .അതിന് മൃഗങ്ങൾക്ക് വിവേകിയമനുഷ്യർ ആവാസവ്യവസ്ഥ ഒരുക്കുകയും അങ്ങോട്ടേക്ക് കടന്നുകയറാതിരിക്കുകയും വേണം . ഇവറ്റകൾ നാട്ടിലിറങ്ങാതെയും നാട്ടിലിറങ്ങിയാൽ അവയുടെ ആവാസവ്യവസ്ഥയിലേക്ക് മടക്കി അയക്കാൻ ഇതിനായി ചുമതലപെടുത്തിയിട്ടുള്ള വനപാലകർ ഉത്തരവാദിത്വം നിറവേറ്റുകയും വേണം . നിവർത്തികെട്ടൽ ഏതൊരു ദുർബലനായ മനുഷ്യനും ചേര്ത്തുനിൽക്കും പലക്ടുണ്ടായത് അത്തരമൊരു ചെറുത്തുനിൽപ്പാണ് .സോളർ വേലികളും, വനമേഖലകളും ജനവാസകേന്ദ്രങ്ങളും തമ്മിൽ വേർതിരിക്കാൻ കിടങ്ങുകളും തീർത്താൽ ഒരളവുവരെ വന്യമൃഗങ്ങളെ തുരത്താനാകും . പ്രകൃതി സംരക്ഷണ ഉറപ്പാക്കുന്ന ജൈവവേലികളും വന്യമൃഗങ്ങളെ തുരത്താൻ മതിയാവുന്നതാണ് . കാട്ടാന പന്നിക്കൊരുക്കിയ കെണിയിൽ പെട്ടത് ദാരുണമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വനവകുപ്പാണ് ഉണർന്നു പ്രവർത്തിക്കേണ്ടത്