കൊല്ലത്ത് മദ്യപിച്ചെത്തി മർദിച്ച ഭര്‍ത്താവിനെ ഭാര്യ ഷാള്‍ മുറുക്കി കൊന്നു

ഷാജഹാന്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ച് എത്തിയ ഷാജഹാൻ, ഭാര്യ നിസയെ മർദിച്ചു. പിടിവലിക്കിടെ നിസ ഷാജഹാന്‍റെ കഴുത്തില്‍ ഷാള്‍ മുറുക്കിയതോടെ ഷാജഹാന്‍ അബോധവസ്ഥയിലായി. നി

0

കൊല്ലം | കൊല്ലത്ത് മദ്യപിച്ചെത്തി കുടുംബകലഹം ഉണ്ടാക്കിയ 42 കാരനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റിൽ. മദ്യപിച്ചെത്തി മർദിച്ച ഭര്‍ത്താവിനെ ഭാര്യ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കൊല്ലം പട്ടാഴിയിലാണ് സംഭവം.കടുവാത്തോട് സെയ്ദലി മന്‍സിലില്‍ സാബുവെന്ന ഷാജഹാനാണ് കൊലചെയ്യപ്പെട്ടത് . ഷാജഹാന്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ച് എത്തിയ ഷാജഹാൻ, ഭാര്യ നിസയെ മർദിച്ചു. പിടിവലിക്കിടെ നിസ ഷാജഹാന്‍റെ കഴുത്തില്‍ ഷാള്‍ മുറുക്കിയതോടെ ഷാജഹാന്‍ അബോധവസ്ഥയിലായി. നിസയുടെ പിതാവും സഹോദരനും ചേര്‍ന്ന് അടൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കഴുത്തില്‍ പാടുകള്‍ കണ്ട സംശയത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നിസയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചു.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. പാരിപ്പളളി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മ്യതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.

You might also like