കൊല്ലം കടയ്ക്കലിൽ ഭാര്യ ഭർത്താവിനെ തല്ലിക്കൊന്നു

കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ച തെന്നാണ് പോലീസ് പറയുന്നത് . സ്ഥിരമായി മദ്യപിച്ചെത്തുന്ന സാജു പ്രിയങ്കയുമായി വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് ഇവർ തമ്മിൽ അടിപടിയുണ്ടായി. ഈ സമയം പ്രിയങ്ക സമീപത്തുണ്ടായിരുന്ന മൺവെട്ടിയെടുത്ത് സാജുവിനെ അടിക്കുകയായിരുന്നു.

0

കൊല്ലം | കൊല്ലം കടയ്ക്കലിൽ ഭാര്യ ഭർത്താവിനെ തല്ലിക്കൊന്നു . മാറ്റിടാംപാറ സ്വദേശി സാജുവി നെയാണ് (ഷാജു-38) ആണ് ഭാര്യാ പ്രിയങ്കഅടിച്ചുകൊന്നത് . സംഭവത്തിൽ സാജുവിന്റെ ഭാര്യ പ്രിയങ്കയെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ച തെന്നാണ് പോലീസ് പറയുന്നത് . സ്ഥിരമായി മദ്യപിച്ചെത്തുന്ന സാജു പ്രിയങ്കയുമായി വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് ഇവർ തമ്മിൽ അടിപടിയുണ്ടായി. ഈ സമയം പ്രിയങ്ക സമീപത്തുണ്ടായിരുന്ന മൺവെട്ടിയെടുത്ത് സാജുവിനെ അടിക്കുകയായിരുന്നു. ബോധരഹിതനായി നിലത്തു വീണ സാജുവിനെ നാട്ടുകാർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്

ഒന്നര വർഷമായി സാജുവും പ്രിയങ്കയും അകന്നു കഴിയുകയാണ്. വാടകവീട്ടിലായിരുന്നു പ്രിയങ്ക താമസിക്കുന്നത്. ഹോം നഴ്സായി ജോലി ചെയ്യുകയാണ് പ്രിയങ്ക. പ്രിയങ്ക താമസിക്കുന്ന വീട്ടിൽ സാജു സ്ഥിരമായി വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായാണ് അറിയുന്നത്. ഇതിനെ തുടർന്ന് ഒന്നര വർഷത്തിനിടയിൽ പ്രിയങ്ക നിരവധി വാടക വീടുകൾ മാറി താമസിച്ചിരുന്നു.

ഇക്കഴിഞ്ഞ 15 ദിവസങ്ങൾക്ക് മുമ്പ് കടയ്ക്കൽ സ്റ്റേഷനിൽ പ്രിയങ്ക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടയ്ക്കൽ പോലീസ് ഇരുവരെയും വിളിച്ചുവരുത്തി മധ്യസ്ഥ ചർച്ചകൾക്കു ശേഷം സാജുവിനെ വിട്ടയച്ചതാണ്.കൊല്ലം ഓച്ചിറയിലെ ഒരു ഗ്യാസ് ഏജൻസി ജീവനക്കാരനാണ് സാജു. കുറച്ചുദിവസമായി ജോലിക്ക് പോകാതെ വീട്ടിൽ തന്നെയായിരുന്നു. കടയ്ക്കൽ അർത്തിങ്ങലിൽ പ്രിയങ്കയും രണ്ടു മക്കളും അമ്മയും താമസമായിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഇന്ന് മൂന്നുമണിയോടെ കൂടി ഇരുവരുടെയും തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

You might also like

-